
മലയാളത്തിലെ മികച്ച നടന്മാരിലൊരലാണ് സായ്കുമാ. നായകനായും വില്ലനായും അങ്ങനയെ നിരവധി കഥാപാത്രങ്ങളായി താരം അഭനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വ്യക്തിജീവിതത്തെക്കുറിച്ചും, സിനിമയെക്കുറിച്ചും വേദന നിറഞ്ഞ ഭൂതകാലത്തെക്കുറിച്ചും തുറന്ന് പറയുകയാണ് സായ്കുമാർ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ പറയുന്നത്.
”അക്ഷരാർഥത്തിൽ ‘സീറോ’യിൽ നിന്നാണ് വീണ്ടും തുടങ്ങിയത്. അത്രയും കാലം അധ്വാനിച്ചത് അവർക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയാണ്. സന്തോഷത്തോടെയാണ് എനിക്കുള്ളതെല്ലാം അവർക്ക് നൽകിയത്. പിന്നീട് മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു എന്നു കേട്ടപ്പോൾ വലിയ വിഷമമായി. ഞാൻ തിരുത്താനും പോയില്ല. അവളുടെ വിവാഹാലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഞാനില്ലാത്ത ഒരു ദിവസം വിവാഹം ക്ഷണിക്കാൻ മോൾ ഫ്ലാറ്റിൽ വന്നു എന്ന് പറഞ്ഞറിഞ്ഞു. പിന്നീട് വാട്സ് ആപ്പില്‍ ഒരു മെസേജും വന്നു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണല്ലോ അറിയിക്കേണ്ടത്. അതിഥികൾക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ, മകളുടെ വിവാഹം. അതുകൊണ്ട് പോയില്ല”, സായ്കുമാർ പറഞ്ഞു.
സായ്കുമാറിനൊപ്പമാണ് ബിന്ദു പണിക്കരും മകൾ അരുന്ധതിയും. ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛൻ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.
Post Your Comments