
സാറ അലി ഖാനും നടന് കാര്‍ത്തിക് ആര്യനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഇപ്പോഴിതാ മകളുടെ പ്രണയത്തെ കുറിച്ചും കാമുകനെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് സെയ്ഫ് അലി ഖാന്.
നല്ല ആളുകളെ സാറ ഇഷ്ടപ്പെടുകയുള്ളുവെന്നും കാര്‍ത്തിക്കിനെ ഇഷ്ടമായെങ്കില്‍ അവന് നല്ലവനായിരിക്കും എന്നുമാണ് സെയ്ഫ് അലി ഖാന് പറയുന്നത്.
എന്താണ് വേണ്ടത് എന്ന് സാറയ്ക്ക് വ്യക്തമായി അറിയാം. സാധാരണ നല്ല ആളുകളെയാണ് അവള് ഇഷ്ടപ്പെടുന്നത്. കാര്‍ത്തിക് നല്ല വ്യക്തിയായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. കോഫി വിത്ത് കരണില്‍ എത്തിയപ്പോഴാണ് സെയ്ഫ് ഇതിന് കുറിച്ച് പ്രതികരിച്ചത്.
Post Your Comments