
ബോളിവുഡിലെ ശ്രദ്ധേയയായ താരമാണ് റിച്ച ഛദ്ദ. ഇപ്പോഴിതാ ചലച്ചിത്ര മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന ലൈംഗീക ചൂഷണങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് റിച്ച ഛദ്ദ. പിങ്ക്വില്ലയുമായുള്ള അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ പറയുന്നത്.
”രാത്രി ‘ഡിന്നറിന്’ പോകാമെന്ന് പറഞ്ഞ് സമീപിക്കുമായിരുന്നു. അവരുടെ യഥാര്‍ഥ ഉദ്ദേശം മനസിലാക്കി താന്‍ വിട്ട് നില്‍ക്കാറാണ് പതിവ്. ഡിന്നര്‍ കഴിച്ചെന്ന് പറഞ്ഞാലും നിര്‍ബന്ധിക്കുമായിരുന്നു. ശ്രദ്ധേയായ താരമായി മാറിയിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നുണ്ട്. അത്തരത്തില്‍ ‘ഡിന്നറിന്’ പോകാഞ്ഞതിനാല്‍ പല അവസരങ്ങളും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്” റിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
തന്റെ കരിയറില്‍ ഇതുപോലെ പല തരത്തിലുള്ള ലൈംഗിക ചൂഷണങ്ങള്‍ക്കും ഇരയായിട്ടുണ്ടെന്നും റിച്ച പറയുന്നു. ‘അഗ്‌നിപാത്ത്’ എന്ന ചിത്രത്തില്‍ ഹൃത്വിക് റോഷന്റെ അമ്മയായി അഭിനയിക്കാനും തന്നെ ഒരു കാസ്റ്റിംഗ് ഏജന്റ് വിളിച്ചിരുന്നതായും റിച്ച പറഞ്ഞു.
Post Your Comments