ബോളിവുഡിലെ ക്യൂട്ട് താരദമ്പതിമാരാണ് സെയ്ഫ് അലിഖാനും കരീന കപൂറും. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇപ്പോഴിതാ ഏഴാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരദമ്പതികൾ. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ആഘോഷം.
മകൻ തൈമൂറിനോടൊപ്പമാണ് ഏഴാം വിവാഹ വാർഷികം ആഘോഷിച്ചത്. 2012 ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. ബോളിവുഡിൽ താരറാണിയായി തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു വിവാഹം. വിവാഹത്തിനു ശേഷം സിനിമയിൽ അത്രയധികം സജീവമായിരുന്നില്ല താരം
Post Your Comments