BollywoodGeneralLatest News

മോദിയെ പ്രീതിപ്പെടുത്താന്‍ ശ്രമം; നടിയ്ക്കെതിരെ വിമര്‍ശനം

പല ദിവസങ്ങളിലും രാവിലെ എഴുന്നേറ്റാല്‍ കുട്ടി ആദ്യം ചെയ്യുന്ന പ്രവൃത്തികളിലൊന്ന് മേദിയെ ചിത്രത്തില്‍നിന്നു തിരിച്ചറിയുകയാണ്

സമൂഹ മാധ്യമങ്ങളില്‍ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ള ബോളിവുഡ് താരങ്ങളിലൊരാളാണ് ഗുല്‍ പനാഗ്. മകൻ നിഹാലിന്റെ ചിത്രങ്ങളും കുസൃതികളുമൊക്കെ പങ്കുവയ്ക്കാനും താരം പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഗുല്‍ പനാഗിന്റെ ഏറ്റവും പുതിയ വിഡിയോ വിവാദത്തില്‍ ആയിരിക്കുകയാണ്.

നിഹാലിനു പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ഒറ്റ നോട്ടത്തില്‍ മനസ്സിലാകുമെന്നാണ് നടി അവകാശപ്പെടുന്നത്. പല ദിവസങ്ങളിലും രാവിലെ എഴുന്നേറ്റാല്‍ കുട്ടി ആദ്യം ചെയ്യുന്ന പ്രവൃത്തികളിലൊന്ന് മേദിയെ ചിത്രത്തില്‍നിന്നു തിരിച്ചറിയുകയാണ്. പത്രത്തിലോ മാഗസിനിലോ ടെലിവിഷനിലോ മോദിയെ കണ്ടാല്‍ ഉടന്‍ തന്നെ നിഹാല്‍ തിരിച്ചറിയും. വിളിച്ചുപറയുകയും ചെയ്യും. തെളിവായി നടി ഒരു വിഡിയോ ഷൂട്ട് ചെയ്തു.

ട്വിറ്ററിലൂടെ പങ്കുവച്ച വിഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ”കൊച്ചു നിഹാലിന് എന്റെ ആശംസകള്‍. അനുഗ്രഹങ്ങള്‍. ജീവിതത്തില്‍ അവന്‍ എന്തുതന്നെ ആയാലും ആ മേഖലയിലെല്ലാം എന്റെ ആശംസകള്‍ ഒപ്പമുണ്ടാകും. കുട്ടിയുടെ രക്ഷകര്‍ത്താവായി, സുഹൃത്തും ഗുരുവുമായി എന്നും നിങ്ങളും അവന്റെ കൂടെ ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു”… പ്രധാനമന്ത്രി കുറിച്ചു

shortlink

Post Your Comments


Back to top button