
ബോളിവുഡ് താരം അമിതാഭ് ബച്ചൻ ആശുപതിയിൽ. കരൾ രോഗത്ത് തുടർന്നാണ് താരത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. രോഗ വിവരത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് താരത്തിന് മുംബൈയിലെ നാനവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ബച്ചന്റയെ നില ഗുരുതരമല്ലന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
ബച്ചന്റയെ പെട്ടെന്നുള്ള ആശുപത്രിവാസം ആരാധകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്. നിരവധി പേർ ട്വിറ്ററിലൂടെ താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളു മുൻപ് ക്ഷയരോഗത്തിന് ചികിത്സയിലായിരുന്നു താരം. എന്നാൽ പതിവ് പരിശോധനകൾക്കായിട്ടാണ് താരത്തെ ആശുപത്രിൽ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.
Post Your Comments