CinemaGeneralLatest NewsMollywoodNEWS

നീ ആലുവയില്‍ എത്ര സ്ഥലം മേടിച്ചു എന്നല്ല എനിക്കറിയേണ്ടത്: തിലകന്‍ പറഞ്ഞതിനെക്കുറിച്ച് ടിനി ടോം

തിലകന്‍ ചേട്ടന്റെ കൂടെ 'ഇന്ത്യന്‍ റുപ്പി'യില്‍ വര്‍ക്ക് ചെയ്ത ദിവസങ്ങള്‍. ഒരു നാല്‍പ്പത് വര്‍ഷത്തെ കോഴ്സ് അറ്റന്റ് ചെയ്ത പോലെയാണ് എനിക്കനുഭവപ്പെട്ടത്

നടനും മിമിക്രി താരവുമായ ടിനി ടോമിന് ലഭിച്ച വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ് മഹാനടന്‍ തിലകനൊപ്പം അഭിനയിക്കാന്‍ സാധിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഇന്ത്യന്‍ റുപ്പി’ എന്ന ചിത്രത്തിലാണ് ടിനി ടോം തിലകനുമായി ചേര്‍ന്ന് സ്ക്രീന്‍ പങ്കിട്ടത്. തിലകന്‍ ചേട്ടനൊപ്പം അഭിനയിച്ചപ്പോള്‍ ഒരു നാല്‍പ്പത് ദിവസത്തെ കോഴ്സ് അറ്റന്റ് ചെയ്തത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു ‘നീ ആലുവയില്‍ എത്ര സ്ഥലം മേടിച്ചുവെന്നന്നല്ല തനിക്ക് അറിയേണ്ടതെന്നും മറിച്ച് സിനിമയില്‍ എത്ര നല്ല കഥാപാത്രങ്ങള്‍ ചെയ്തുവെന്നാണ്’ അറിയേണ്ടതെന്നും തിലകന്‍ ചേട്ടന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ടിനി ടോം പറയുന്നു.

തിലകനെക്കുറിച്ച് ടിനി ടോം

‘കലാഭവന്‍ മണിയെക്കുറിച്ചാണ് തിലകന്‍ ചേട്ടന്‍ പറഞ്ഞത്. ആദ്യം പുള്ളി നല്ല വേഷങ്ങള്‍ ചെയ്യുന്നുവെന്നു ഞാന്‍ കേട്ടു. ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് പുള്ളി ചാലക്കുടിയില്‍ കുറെ സ്ഥലം മേടിച്ചു എന്നാണ്’. എന്റടുത്തു പറഞ്ഞു. ‘ടിനി ആലുവേല്‍ കുറെ സ്ഥലം മേടിച്ചു എന്നല്ല അറിയേണ്ടത്. നല്ല വേഷങ്ങള്‍ ചെയ്തു എന്നാണ്’, ഇപ്പോഴും ചേട്ടന്റെ വാക്കുകള്‍ എന്റെ മനസ്സിലുണ്ട്. തിലകന്‍ ചേട്ടന്റെ കൂടെ ‘ഇന്ത്യന്‍ റുപ്പി’യില്‍ വര്‍ക്ക് ചെയ്ത ദിവസങ്ങള്‍. ഒരു നാല്‍പ്പത് വര്‍ഷത്തെ കോഴ്സ് അറ്റന്റ് ചെയ്ത പോലെയാണ് എനിക്കനുഭവപ്പെട്ടത്. പുള്ളിയുമായി ഞാന്‍ നല്ല ക്ളോസായിരുന്നു. ആള്‍ക്ക് ശരിക്കും കുട്ടികളുടെ മനസ്സാ . അകത്തൊന്നും പുറത്ത് വേറെയും ആയ ആളല്ല തിലകന്‍ ചേട്ടന്‍. ശരിക്കും പറഞ്ഞാല്‍ ചില കാര്യങ്ങള്‍ക്ക് വാശി പിടിക്കുന്ന കൊച്ച്. അത് പുള്ളിയെ പറഞ്ഞു മനസിലാക്കിയാല്‍ അപ്പോള്‍ തന്നെ മാറുകയും ചെയ്യും’. (മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

shortlink

Related Articles

Post Your Comments


Back to top button