
മലയാളത്തിലെ ക്യൂട്ട് താര ജോഡികളാണ് നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. സിനിമയിൽ അഭനയിച്ചിട്ടിലെങ്കിൽ പോലും പ്രേക്ഷകരുടെ ഇടയിൽ സുപ്രിയ മിന്നും താരമാണ്. ഭർത്താവിനെ ട്രോളിയും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചും സുപ്രിയ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
താരത്തിന്റയെ ഇൻസ്റ്റഗ്രാം പേജിൽ അധികവും പ്രത്യക്ഷപ്പെടുന്നത് പൃഥ്വിയെ കുറിച്ചുള്ള ട്രോളുകളാണ്. ഇപ്പോഴിത പൃഥ്വിയെ ട്രോളി കൊണ്ടുള്ള സുപ്രിയയുടെ പുതിയ ഒരു വീഡിയോ വൈറലാവുകയാണ്. പല വൈകുന്നേരങ്ങളിലും പൃഥ്വിയുടെ ‘രണ്ടാം ഭാര്യയെ’ ചൊല്ലി താൻ വഴക്കിട്ടിരുന്നു എന്നാണ് സുപ്രിയ പറയുന്നത്. അത് മറ്റാരുമല്ല ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയാണ്. അത്രയേറെ സമയം പൃഥ്വി സിനിമയ്ക്കായി ചെലവഴിച്ചിരുന്നു. പക്ഷെ, നടനിൽ നിന്നും പൃഥ്വി എന്ന ഭർത്താവ് സംവിധായകനായും നിർമ്മാതാവായും വളർന്നതിലുള്ള തന്റെ സന്തോഷവും സുപ്രിയ വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്.
Post Your Comments