BollywoodCinemaGeneralLatest NewsNEWS

ഇതൊക്കെ നിസ്സാരം അല്ലെ ….! തലകുത്തി നിന്ന് അമ്പരപ്പിച്ച് ശില്‍പ്പ ഷെട്ടി

ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

വർഷങ്ങളായി യോഗയിലൂടെയും നിത്യേനയുള്ള വ്യായാമ മുറകളിലൂടെയും തന്റയെ ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന നടിയാണ് ശിൽപ്പ ഷെട്ടി. പലപ്പോഴായി താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ള വിഡിയോയും ചിത്രങ്ങളും കാണുമ്പോൾ തന്നെ ഇക്കാര്യം വ്യക്തമാവും. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വിഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ കൈക്കുത്തി തലകീഴായി നിന്ന് അമ്പരിപ്പിക്കുന്ന വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മിനുറ്റോളം താരം ഇങ്ങനെ നില്‍ക്കുന്നു. ഒപ്പം സഹായത്തിനായി  ട്രെയിനര്‍ കൂടി ഉണ്ടായിരുന്നു.

വിവാഹത്തോടെ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്ന താരം യോഗ ചെയ്തും വര്‍ക്കൗട്ട് ചെയ്തും പഴയ സൗന്ദര്യം നിലനിര്‍ത്തുകയാണ്. പ്രായം വെറും അക്കമാണെന്ന് തന്റയെ ജീവിതം കൊണ്ട് ഓര്‍മ്മിപ്പിക്കയുകയാണ് താരം.

shortlink

Related Articles

Post Your Comments


Back to top button