നിർമാതാവ് ജോബി ജോര്‍ജുമായുള്ള വിഷയത്തിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് ഷെയിൻ നിഗം. ”എന്റെ ഒരു വിഷമഘട്ടത്തിൽ എന്റെ തോളോട് തോള് ചേർന്ന് ഒപ്പം നിന്ന എല്ലാവർക്കും സ്നേഹം. ഈ വിഷയത്തിൽ പല താര ആരാധകരുടെ ആവശ്യമില്ലാതെയുള്ള പഴിചാരലുകളിലും ഫാൻ ഫൈറ്റുകളിലേക്കും ദയവ് ചെയ്തു എന്നെ കരുവാക്കരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു. സ്നേഹം മാത്രം..”- ഷെയിൻ നിഗം ഫേസ്ബുക്കിൽ കുറിച്ചു.
ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഷെയിൻ ഇന്നലെ രംഗത്ത് വന്നിരുന്നു. ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു താരം ഈ കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് ഷെയിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നത്. ഒപ്പം ഇതിനെ ചുറ്റിപ്പറ്റി ചില ഫാന്‍ ഫൈറ്റുകളും എത്തിയിരുന്നു. അതിനിടെയാണ് ഈ വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി ഷെയ്ൻ എത്തിയത്.
സംഭവത്തിൽ താരസംഘടനയായ അമ്മയ്ക്ക് ഷെയ്ന്‍ പരാതി നൽകിയിട്ടുണ്ട്. ഇത് സംഘടനയിലെ ആഭ്യന്തരവിഷയമാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നുമാണ് അമ്മയുടെ നിലപാട്.
Post Your Comments