അച്ഛനമ്മമാരുടെ പാത പിന്തുടര്ന്ന് അഭിനയ രംഗത്തേയ്ക്ക് എത്തിയ താരപുത്രിമാരില്‍ ഒരാളാണ് സാറാ അലി ഖാന്. ബോളിവുഡ് നടന് സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന് നടന് കാര്‍ത്തിക് ആര്യനുമായി പ്രണയത്തിലാണെന്ന് പ്രചാരണം. സാറയുടെ പ്രണയ വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കുകയാണ് സൈഫ് അലിഖാന്.
”സാറ വളരെ നല്ല വ്യക്തിയാണ്. എന്താണ് വേണ്ടത് എന്ന് വ്യക്തമായി അവള്‍ക്കറിയാം. സാധാരണ നല്ല ആളുകളെയാണ് അവള് ഇഷ്ടപ്പെടുന്നത്. അവളില്‍ എനിക്ക് വിശ്വാസമുള്ളതിനാല്‍ കാര്‍ത്തിക് നല്ല വ്യക്തിയായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അവള്‍ക്ക് അവനെ ഇഷ്ടമായെങ്കില്‍ അവന് നല്ലവനായിരിക്കും’ സെയ്ഫ് പറഞ്ഞു.
കോഫി വിത്ത് കരണില്‍ എത്തിയപ്പോഴാണ് താരം ഇത് പങ്കുവച്ചത്.
Post Your Comments