കൃഷ്ണ വാംസി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ രമ്യാ കൃഷ്ണന്‍ പ്രധാന വേഷത്തിലെത്തും. 15 വര്‍ഷത്തിനു ശേഷമാണ് ഭര്‍ത്താവ് കൃഷ്ണ വാംസിയുടെ രമ്യ വീണ്ടും എത്തുന്നത്. ‘വന്ദേമാതരം’ എന്ന് പേരിട്ട ചിത്രത്തില്‍ പ്രകാശ് രാജും അവിക ഗോറുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍
1998-ല്‍ കൃഷ്ണ വാംസി സംവിധാനം ചെയ്ത ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. 2003-ലാണ് രമ്യയും കൃഷ്ണ വാംസിയും വിവാഹിതരാകുന്നത്. 2004ല്‍ ‘ശ്രീ അഞ്ജനേയം’ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നു.
എന്നാല്‍ വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ സിനിമകളില്‍ എത്തില്ലെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കില്ലെന്നും ഇരുവരും അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
Post Your Comments