മഹാനടനില്‍ നിന്ന് ‘കടുവ’ എന്ന വിളിപ്പേര് ഇനി പൃഥ്വിരാജിന്

ആരാധകരുടെ നിഗമനത്തിന് വലിയ ട്വിസ്റ്റ് നല്‍കാതെ അടുത്ത ദിവസം തന്നെ ചിത്രത്തിന്റെ ഒദ്യോഗിക പ്രഖ്യാപനവുമായി പൃഥ്വിരാജ് രംഗത്തെത്തി

വലിയ ഒരു ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ പുതിയ ചിത്രത്തിന്റെ ടൈറ്റിലാണ് പ്രേക്ഷകരെ കിടിലം കൊള്ളിച്ചിരിക്കുന്നത്. ജിനു എബ്രഹാം തിരക്കഥയെഴുതുന്ന ചിത്രത്തിന് കടുവ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മലയാളത്തിന്റെ മഹാനടനായ തിലകന്‍ സ്ഫടികം എന്ന ചിത്രത്തില്‍ ചെയ്ത ചാക്കോ  ഇരട്ടപ്പേരായിരുന്നു കടുവ. ചിത്രത്തിലെ മൈനയുടെ കടുവ വിളി ഏറെ ശ്രദ്ധേയമായിരുന്നു. ഈ ചിത്രത്തില്‍ പൃഥ്വിരാജിന്റെ വിളിപ്പേരും കടുവ എന്ന് തന്നെയാണെന്ന് പ്രേക്ഷകരും പങ്കുവയ്ക്കുന്നു, മനുഷ്യനും മൃഗവും ഒന്നിച്ച നരസിംഹം എന്ന ഇടിമുഴക്കമുള്ള സിനിമാ ടൈറ്റിലിനു ശേഷം ആരാധകരെ ത്രസിപ്പിക്കുകയാണ് ഷാജി കൈലാസ് ചിത്രത്തിന്റെ പുതിയ ടൈറ്റില്‍.പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ച് രണ്ടു ദിവസം മുന്‍പേ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ സൂചന നല്‍കിയിരുന്നു, എരിയുന്ന ചുരുട്ട് കയ്യില്‍ പിടിച്ചു കൊണ്ട് ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു എന്ന ടാഗ് ലൈനോടെയുള്ള  ഒരു പോസ്റ്ററാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.

ആരാധകരുടെ നിഗമനത്തിന് വലിയ ട്വിസ്റ്റ് നല്‍കാതെ അടുത്ത ദിവസം തന്നെ ചിത്രത്തിന്റെ ഒദ്യോഗിക പ്രഖ്യാപനവുമായി പൃഥ്വിരാജ് രംഗത്തെത്തി. തന്റെ പിറന്നാള്‍ ദിവസമായ ഒക്ടോബര്‍ പതിനാറിനാണ് കടുവ എന്ന പേരിലെ തന്റെ പുതിയ ഷാജി കൈലാസ് സിനിമയെക്കുറിച്ച് പൃഥ്വിരാജ് വെളിപ്പെടുത്തിയത്.

Share
Leave a Comment