സ്ത്രീ കഥപാത്രങ്ങൾ കേന്ദ്രീകൃതമാകുന്നതുകൊണ്ട് ഒരു സിനിമ മികച്ചതാകണമെന്നില്ലെന്ന് നടി മഞ്ജുവാര്യര്‍. നല്ല സിനിമയാണെങ്കില്‍ മാത്രമേ ആളുകള്‍ തിയേറ്ററിലേക്ക് വരൂ. അതില്‍ മറ്റ് നിരവധി ഘടകങ്ങളും ഉൾപ്പെടുന്നുണ്ട്. സ്ത്രീ കേന്ദ്രീകൃതമോ, പുരുഷ കേന്ദ്രീകൃതമോ എന്നതിലുപരി തിരക്കഥക്കാണ് പ്രധാനമെന്നാണ് മഞ്ജു പറയുന്നത്. ഫിലിം കമ്പിനിയുമായുള്ള അഭിമുഖത്തിലാണ് താരം ഈ കാര്യം പറയുന്നത്.
അസുരൻ എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ മഞ്ജു വാര്യര്‍. താന്‍ ഭയത്തോടെയാണ് അസുരന്റെ സെറ്റിലെത്തിയതെന്നും എന്നാല്‍ വെട്രിമാരനും ധനുഷും തനിക്ക് വളരെയധികം പിന്തുണ നല്‍കിയെന്നും നടി മനസ്സ് തുറന്നു. അസുരന്റെ ആദ്യ ആഴ്ചയിലെ ഷൂട്ടിംഗ് വളരെ ബുദ്ധിമുട്ടായിരുന്നു. അത് ഞാന്‍ തന്നെ സൃഷ്ടിച്ചെടുത്ത സംശയമായിരുന്നു.
ഞാന്‍ ഒരു തെറ്റ് ചെയ്താല്‍ ആളുകള്‍ ചിരിക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ അവര്‍ ദയയുള്ളവരായിരുന്നു. വെട്രി സാറും ധനുഷും എന്നെ കംഫര്‍ട്ടാക്കി. ദിവസങ്ങള്‍ കഴിയുന്തോറും മലയാള സിനിമയില്‍ അഭിനയിക്കുന്നതു പോലെ അസുരന്റെ സെറ്റും എനിക്ക് പരിചിതമായി. മഞ്ജു കൂട്ടിച്ചേര്‍ത്തു. ചിത്രം ഇതിനോടകം തന്നെ 100 കോടി കളക്ഷനാണ് നേടിരിക്കുന്നത്.
Post Your Comments