യുവതാരം ഷെയിൻ നിഗത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. സിനിമയുമായി സഹകരിക്കാതെ പോയാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നു. ചിത്രീകരണത്തിനു മുമ്പേ 30 ലക്ഷമാണ് ഷെയ്ന് പ്രതിഫലം ചോദിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞപ്പോള്‍ പ്രതിഫലം 40 ലക്ഷം ആക്കി ഉയര്‍ത്തിയെന്നും ജോബി ജോര്‍ജ് ആരോപിച്ചു.
ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില് എന്ന സിനിമയിലെ ഗെറ്റപ്പിന് മാറ്റം വരുത്തി എന്ന് പേരിലാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. സാമ്പത്തികമായി പ്രതിസന്ധിയിലായതിനാല്‍ തന്റയെ അവസ്ഥ മാത്രമാണ് ഷെയിനിനോട് പറയുകയാണ് ഉണ്ടായതെന്നും ജോബി ജോര്‍ജ് പറയുന്നു.
വെയില് എന്ന സിനിമയ്ക്കായി ഇപ്പോള്‍ തന്നെ നാലു കോടി 82 ലക്ഷം രൂപ മുടക്കി. ലോണ്‍ ഇറക്കിയാണ് പൈസ ഇറക്കിയത്. സാമ്പത്തികമായി പ്രതിസന്ധി അനുഭവപ്പെട്ടതോടെയാണ് ചിത്രത്തിനു വേണ്ടി കൂടുതല്‍ സമയം സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ജോബി ജോര്‍ജ് പറഞ്ഞു.
.
Post Your Comments