ലാല്‍ ജോസ് ദിലീപ് കൂട്ടുകെട്ടില്‍ 1999-ല്‍ പുറത്തിറങ്ങിയ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ വലിയൊരു വിജയം സ്വന്തമാക്കിയില്ലെങ്കിലും മിനി സ്ക്രീനിലെ പ്രേക്ഷകരുടെ ഇഷ്ട സിനിമയായി ഇന്നും കൈയ്യടി നേടുന്ന ചിത്രം ലാല്‍ ജോസിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ്. ബാബു ജനാര്ദ്ദനന് രചന നിര്‍വഹിച്ച ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചത് കാവ്യയായിരുന്നു. വിദ്യ സാഗര്‍ ഈണമിട്ട മികച്ച ഗാനങ്ങളായിരുന്നു ചിത്രത്തിന്റെ മാറ്റൊരു പ്രത്യേകത. കേരളത്തിന് പുറത്തെ ചിത്രത്തിന്റെ ലൊക്കേഷനും സിനിമയുടെ മനോഹാരിത കൂട്ടിയിരുന്നു. കാവ്യക്ക് പുറമേ സംയുക്ത വര്‍മ്മയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. കാവ്യ മാധവന് നിറഞ്ഞു നില്ക്കുന്ന സിനിമയില്‍ തന്റെ വേഷം ചെറുതായതിനാല്‍ സംയുക്തയ്ക്ക് അതൊരു വിഷമം ഉണ്ടാക്കിയിരുന്നതായി വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ സംവിധായകനായ ലാല്‍ ജോസ് തുറന്നു പറയുകയാണ്.
സംയുക്തയെക്കുറിച്ച് ലാല്‍ ജോസ്
‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ അഭിനയിക്കാനെത്തുമ്പോഴെ സംയുക്ത താരമായി കഴിഞ്ഞിരുന്നു. പക്ഷെ ആ സിനിമയില്‍ ചെറിയ റോളെ ഉണ്ടായിരുന്നുള്ളൂ. അഞ്ചു പാട്ടുണ്ടായിരുന്നുവെങ്കിലും എല്ലാത്തിലും കാവ്യയായിരുന്നു. സംയുക്തയ്ക്ക് അത് ചെറിയ വിഷമമുണ്ടാക്കിയെന്നു തോന്നിയിരുന്നു. സംയുക്തയും എന്റെ ഭാര്യ ലീനയും നല്ല സുഹൃത്തുക്കളുമാണ്’. (വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ നിന്ന്)
Post Your Comments