
ബോളിവുഡിലെ പ്രിയ താരജോഡികളാണ് റണ്വീര് സിംഗും ദീപിക പദുക്കോണും. ഇരുവരുടെയും വിശേങ്ങളറിയാൻ ആരാധകർക്ക് ഏറെ താല്പര്യവുമാണ് . അതിനാൽ ആരാധകര്‍ക്കായി തങ്ങളുടെ പ്രിയ നിമിഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടാറുണ്ട്. നീണ്ട ആറു വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ നവംബര്‍ 14 നാണ് ഇരുവരും വിവാഹിതരായത്.
എന്നാൽ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ റണ്‍വീറിനോട് പ്രണയം തോന്നിയതിനെക്കുറിച്ചും അതിന്റയെ കാരണത്തെക്കുറിച്ചും ദീപിക പറഞ്ഞിരുന്നു.
തന്റെ മനസില്‍ എന്താണോ തോന്നുന്നത് അതിനോട് സത്യസന്ധത പുലര്‍ത്തുന്ന വ്യക്തിയാണ് റണ്‍വീറെന്നാണ് ദീപിക പറയുന്നത്.
മനസില്‍ തോന്നുന്ന വികാരമെന്തായാലും അത് സത്യസന്ധമായി പറയുകയും പ്രകടിപ്പിക്കുകയും ചെയ്യും. അക്കാര്യത്തില്‍ ഒരു അഭിനയവുമില്ല. കരിയറിലും ജീവിതത്തിലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. എന്റെ ജീവിതത്തിലും അങ്ങനെയുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം റണ്വീര് എന്നോട് ഒരു പോലെയാണ് പെരുമാറിയിട്ടുള്ളത്. റണ്‍വീറിന്റെ ഈ സ്വഭാവഗുണങ്ങളാണ് എന്നെ അദ്ദേഹത്തോട് അടുപ്പിച്ചതെന്നും ദീപിക പറഞ്ഞു.
Post Your Comments