ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നടിയായി തിളങ്ങിയ താരമാണ് ചാര്‍മിള. തൊണ്ണൂറുകളില്‍ തെന്നിന്ത്യയുടെ പ്രിയതാരമായ ചാര്‍മിള അമ്മയ്ക്കും മകനുമൊപ്പം ജീവിക്കാന്‍ വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തിയിരിക്കുകയാണ്. ദുരിതങ്ങള്‍ നിറഞ്ഞ ജീവിതത്തില്‍ തമിഴ് നടന് വിശാലാണ് ചാര്‍മിളയുടെ മകന്റെ പഠന ചിലവ് വഹിക്കുന്നത്. ഒരുകാലത്ത് നടന് ബാബു ആന്റണിയുടെ പേരുമായി ചേര്‍ത്ത് ഗോസിപ്പ് കോളങ്ങളില്‍ ചാര്‍മിളയുടെ പേര് നിറഞ്ഞിരുന്നു. അതിനെക്കുറിച്ച് താരം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു.
READ ALSO:രണ്ടാം ഭാര്യയെ’ ചൊല്ലി താൻ വഴക്കിട്ടിട്ടുണ്ട്, പൃഥ്വിരാജിന് ട്രോളി സുപ്രിയ
ഭക്ഷണശീലങ്ങളിലെ സമാനതയാണ് ബാബു ആന്റണിയുമായി തന്നെ അടുപ്പിച്ചതെന്നു ചാര്‍മിള പറയുന്നു. ”ചെറുപ്പം മുതൽക്കേ ചൈനീസ്– കോണ്ടിനെന്റൽ ഫൂഡുകളോടായിരുന്നു താൽപര്യം. ബാബുവിന്റെ രീതിയും ഇതുതന്നെ. സെറ്റില്‍ നായകനു മാത്രമാണ് സ്പെഷൽ ഫൂഡുള്ളത്. ഒരുമിച്ച് അഭിനയിക്കുമ്പോൾ അദ്ദേഹം എനിക്കുള്ള ഭക്ഷണം കൂടി കൊണ്ടുവരാൻ നിർദേശിക്കും. അങ്ങനെ ഞങ്ങൾ സൗഹൃദത്തിലായി.
വലിയ കെയറിങ്ങായിരുന്നു എന്നോട്. കൂട്ടിക്കാനത്ത് ഷൂട്ടിങ് നടക്കുമ്പോൾ എന്റെ റൂമിലെ ഗീസർ കേടായി. ഇതറിഞ്ഞ് അദ്ദേഹം സ്വന്തം റൂമിൽ നിന്ന് ചൂടുവെള്ളം ബക്കറ്റിലാക്കി മുറിയിൽ കൊണ്ടു വച്ചുതന്നു. ഇതുകണ്ട അച്ഛൻ ദേഷ്യത്തോടെ ബക്കറ്റ് തൊഴിച്ചു നിലത്തിട്ടു.
മറ്റൊരിക്കൽ ഒരുൾനാട്ടിൽ ഷൂട്ടിങ് നടക്കുമ്പോൾ വലിയ മഴ പെയ്യാൻ പോകുന്നു. എന്റെ കാർ വരാൻ വൈകുന്നതു കണ്ട് ബാബു അദ്ദേഹത്തിന്റെ കാറിൽ എന്നോടും കയറാൻ നിർദേശിച്ചു. പക്ഷേ, അച്ഛൻ സമ്മതിച്ചില്ല. അപ്പോൾ അദ്ദേഹം കാറിൽ നിന്നിറങ്ങി ഞങ്ങളോടു പൊയ്ക്കൊള്ളാൻ പറഞ്ഞു. ഇതൊക്കെ എന്നെ അദ്ദേഹത്തിലേക്ക് വല്ലാതെ അടുപ്പിച്ചു. എനിക്കു വേണ്ടി ഇത്രയും സഹിക്കുന്നല്ലോ എന്ന ചിന്തയായിരുന്നു.
അച്ഛന്റെ കാർക്കശ്യം എനിക്ക് ബാബുവിനോട് അടുപ്പം കൂടുതൽ തോന്നിയെന്നും പറയാം. സ്നേഹത്തോടെ ദൂഷ്യവശങ്ങള്‍ പറഞ്ഞു തന്നിരുന്നെങ്കിൽ ആ ബന്ധത്തിൽ പെടില്ലായിരുന്നു. പകരം പൊതിഞ്ഞു വയ്ക്കാനാണ് അച്ഛൻ ശ്രമിച്ചത്. മകളെന്ന നിലയിലും ഞാൻ പരാജയമാണ്. അച്ഛൻ കൊണ്ടുവന്ന വിവാഹത്തിനു സമ്മതിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു.” ചാര്‍മിള വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു
Post Your Comments