കോളിവുഡ് സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗില്‍. വിജയ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ എത്തുന്നത്. തെറി, മെരസല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്ലി വിജയ്ക്കൊപ്പം ചെയ്യുന്ന ചിത്രം കൂടിയാണ് ബിഗില്‍.
ഇപ്പോഴിതാ മുൻപ് പുറത്തിറങ്ങിയ അറ്റ്ലിയുടെ ചിത്രങ്ങളിലെ ഒരു പൊതുസ്വഭാവം ബിഗിലിലും ഉണ്ടാകുമോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ചിത്രം ഈ പ്രകാരമാണെങ്കില്‍ നയന്‍താരയ്ക്ക് പടത്തിനിടയില്‍ മരണമായിരിക്കും എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.
ചിത്രത്തിലെ ഒരു പ്രധാന നായികയെ അറ്റ്ലി സിനിമയിൽ കൊല്ലുന്ന ഒരു പ്രവണതയുണ്ട്. ബിഗിലില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. ബിഗിലില്‍ നയന്‍താരയെ കാത്തിരിക്കുന്നതും ഈ അവസ്ഥ തന്നെയാകുമോയെന്നാണ് ആരാധകരുടെ സംശയം. രാജാ റാണിയില്‍ നസ്രിയ വണ്ടിയിടിച്ചു മരിക്കുന്നതും, തെറിയില്‍ സമാന്തയെ വെടിവെച്ചു കൊല്ലുന്നതും, മെരസലില്‍ നിത്യാമേനോന് മരണപ്പെടുന്നതുമായിരുന്നു ഉണ്ടായിരുന്നത്. ഇതാണ് ആരാധകർക്കിടയിൽ ഇങ്ങനെ ഒരു ചോദ്യം ഉയരാൻ കാരണമായത്.
Post Your Comments