മലയാളം ഫീല്‍ഡില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടി അനുപമ പരമേശ്വരന് മറ്റൊരു മോഹമുദിച്ചത്. സിനിമാ സംവിധായക ആകുക എന്ന മോഹം അനുപമ ആദ്യം തുറന്നു പറയുന്നത് സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാനോടാണ്. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ക്യാമറയ്ക്ക് പിന്നിലേക്ക് എത്തിയ സാഹചര്യത്തെക്കുറിച്ച് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് അനുപമ പരമേശ്വരന്.
‘ ‘പ്രേമം’ ചെയ്യുമ്പോള്‍ തന്നെ ഞാന്‍ അല്‍ഫോണ്‍സ് പുത്രനോട് ചോദിച്ചിരുന്നു. എന്നെ അടുത്ത സിനിമയില്‍ അസിസ്റ്റന്റ്റ് ആയി ചേര്‍ക്കാമോയെന്ന്, പക്ഷെ അത് സാധിച്ചില്ല. ‘മണിയറയിലെ അശോക’നില് ജോയിന്‍ ചെയ്തത് അഭിനയിക്കാനായിരുന്നു, ദുല്‍ഖര്‍ എന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. എട്ടു ദിവസത്തോളം ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ഒരു ദിവസം സംസാരിച്ചിരിക്കുമ്പോള്‍ ഞാന്‍ എന്റെ ആഗ്രഹം എടുത്തിട്ടു. രണ്ടാമതൊന്നു ആലോചിക്കാതെ ദുല്‍ഖര്‍ പറഞ്ഞു. ‘വൈ നോട്ട്? കം ജോയിന്‍’.
‘പിറ്റേന്ന് മുതല്‍ ഞാന്‍ പുതിയ റോളിലായി. കാരവാനില്ല, കുടയില്ല, തനി എഡി പണി. ഫീല്‍ഡില്‍ നിന്ന് ആളെ മാറ്റലും, സ്ക്രിപ്റ്റ് ചെക്ക് ചെയ്യലും ക്ലാപ്പടിക്കലും അടക്കം എല്ലാ ജോലിയും ചെയ്തു. ടീമിലെല്ലാവരും പുതിയ ആള്‍ക്കാരായിരുന്നു. നിറയെ ചെറുപ്പക്കാര്‍. അതുകൊണ്ട് ഒന്നിച്ച് പഠിക്കുകയായിരുന്നു ഞങ്ങളെല്ലാം. ക്രൂ താമസിക്കുന്നിടത്ത് തന്നെയാണ് ഞാനും താമസിച്ചത്. കൂടുതല്‍ സൗകര്യങ്ങള്‍ എടുക്കാതിരുന്നത് അസിസ്റ്റന്റ് ഡയറക്ടര്‍ ജീവിതം ശരിക്കും ആസ്വദിച്ച് പഠിക്കണം എന്ന ആഗ്രഹം കൊണ്ടാണ്’.
Post Your Comments