ബോളിവുഡിലെ ഇതിഹാസ നടനാണ് അമിതാഭ് ബച്ചൻ. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ
കുടുംബ വിശേങ്ങളുമായും താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഇപ്പോഴിതാ ഭാര്യ ജയാ ബച്ചന്റെ ഒരു അപൂര്‍വ ഫോട്ടോ പങ്കുവച്ചിരിക്കുയാണ് അമിതാഭ് ബച്ചൻ.
T 3520 – .. the better half .. !! ?
quite obviously the other half is irrelevant .. and therefore unseen ??? pic.twitter.com/0Fivuw5cwY— Amitabh Bachchan (@SrBachchan) October 17, 2019
ജയ ബച്ചന്റെ ഒരു പഴയ ഫോട്ടോയാണ് അമിതാഭ് ബച്ചൻ പങ്കുവച്ചിരിക്കുന്നത്. എപ്പോഴാണ്, എവിടെ നിന്നാണ് ഫോട്ടോ എടുത്തതത് എന്ന് അമിതാഭ് ബച്ചൻ വ്യക്തമാക്കിയിട്ടില്ല. എന്റെ നല്ല പാതി. തീർച്ചയായും ഇവിടെ മറുപാതി അപ്രസക്തമാണ്. അതുകൊണ്ടുതന്നെ കാണാനുമാകില്ല എന്നാണ് അമിതാഭ് ബച്ചൻ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായിട്ട് എഴുതിയിരിക്കുന്നത്.
1973 ജൂണിലായിരുന്നു അമിതാഭ് ബച്ചനും ജയാ ബച്ചനും വിവാഹിതരായത്. ഷോലെ, അഭിമാൻ തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റുകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
Post Your Comments