
സിനിമ മേഖലയിൽ നിന്ന് ലഭിക്കുന്ന ഏത് ചെറിയ വേഷവും തനിക്ക് സ്വീകാര്യമാണെന്ന് നടൻ വിജയരാഘവന്. അഭിനയം എന്ന കലയെയാണ് താന്‍ സ്നേഹിക്കുന്നതെന്നും താരം പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ പറയുന്നത്.
ഞാന്‍ വലിയൊരു സംഭവമാണെന്നു ചിന്തിച്ചാല്‍ പിന്നീട് നമുക്കൊരിക്കലും താഴേക്കിറങ്ങി വരാന്‍ പറ്റില്ല. വലിയ സംഭവമല്ലെന്നു ചിന്തിച്ചാല്‍ പിന്നെ, നമുക്ക് ഏതു വേഷവും അഭിനയിക്കാം. പട്ടാളക്കാരനാകാം, കള്ളനാകാം, ഭിക്ഷക്കാരനാകാം. എന്തുമാകാം അദ്ദേഹം പറയുന്നു.
എനിക്ക് ആറുമാസമുള്ളപ്പോള്‍ എടുത്ത ഫോട്ടോയാണ് എന്റെ ഫോണില്‍ സ്ക്രീന്‍ സേവറായി ഇട്ടിരിക്കുന്നത്. ഓരോ തവണ ഫോണെടുക്കുമ്പോഴും ആ ചിത്രം എന്നെ ഓര്‍മ്മപ്പെടുത്തും. ‘കുട്ടാ, നീയിത്രയേയുള്ളൂ… പിന്നെന്തിനാണ് വെറുതെ പെരുക്കുന്നത്?’ വിജയരാഘവന് പറഞ്ഞു.
Post Your Comments