സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട അഭിനേത്രികളിലൊരാളാണ് സ്വാസിക. സീതയെന്ന പരമ്പരയാണ് താരത്തിന്റെ ജീവിതം മാറ്റിമറിച്ചത്. സീത അവസാനിച്ചപ്പോള്‍ താന്‍ ശരിക്കും സങ്കടപ്പെട്ടിരുന്നുവെന്ന് സ്വാസിക പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിനിടയിലാണ് താരം ഈ കാര്യത്തെ കുറിച്ച് പറയുന്നത്. ഒരുപാട് ആസ്വദിച്ചായിരുന്നു സീതയില്‍ അഭിനയിച്ചിരുന്നതെന്നും സ്വാസിക പറയുന്നു.
നൃത്തം ചെയ്യാനിഷ്ടമാണെന്നും സീനിമ-സീരിയല്‍ തിരക്കിനിടയിലും നൃത്തത്തില്‍ സജീവമാണ് താരം. ഒപ്പം വിദ്യ ബാലനെ തനിക്കൊരുപാട് ഇഷ്ടമാണെന്നും ഇനി കാണാന്‍ ആഗ്രഹമുള്ള താരം കിങ് ഖാനാണെന്നും സ്വാസിക പറഞ്ഞിരുന്നു. അദ്ദേഹത്തെ കണ്ട് ഹായ് പറയണമെന്നുണ്ട്. എന്നെങ്കിലും അത് സാധ്യമാവുമെന്ന പ്രതീക്ഷയും സ്വാസിക പങ്കുവെയ്ക്കുന്നു.
മലയാളത്തിലെ നടന്മാരെ കുറിച്ച് ചോദിച്ചപ്പോള്‍, മോഹന്‍ലാൽ ദൈവതുല്യനായ മനുഷ്യനാണെന്നായിരുന്നു സ്വാസികയുടെ മറുപടി. പുറമേ കാണുമ്പോള്‍ സീരിയസാണെന്ന് കാണിക്കാറുണ്ടെങ്കിലും ഉള്ളുകൊണ്ട് വളരെ പാവമാണ് മമ്മൂക്ക. എല്ലാവരേയും പോസിറ്റീവായി കൂടെ നിര്‍ത്തുന്നയാളാണ് നാദിര്‍ഷ. എപ്പോഴും പാട്ടും ഡാന്‍സുമൊക്കെയായി അങ്ങനെയൊരു മൂഡില്‍ നടക്കുന്നയാളാണ് ഷെയ്ന് നിഗം, എല്ലാ കാര്യങ്ങളേയും വെല്‍ക്കം ചെയ്യും. വളരെ ഫണ്ണായ ക്യാരക്ടറാണ് ബിജു മേനോന്. തന്റെ നല്ലൊരു സുഹൃത്താണ് സിജു വില്‍സണ്‍, സ്വീറ്റായി, എപ്പോഴും ചിരിച്ച മുഖത്തോടെ സംസാരിക്കുന്നയാളാണ് നൈല ഉഷ. ജോജു ചേട്ടന് ഭയങ്കര എനര്‍ജറ്റിക്കാണ്, ഒരു നടന് വേണ്ട എല്ലാ കാര്യങ്ങളും ഉള്ളില്‍ കൊണ്ട് നടക്കുന്നയാളാണെന്നും സ്വാസിക പറയുന്നു.
Post Your Comments