വിവാഹത്തിന് ധരിച്ചത് നിറയെ ദ്വാരങ്ങളുള്ള പഴയ സാരിയാണെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടി രാധിക ആപ്തെ. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മുത്തശ്ശിയുടെ സാരിയാണ് വിവാഹവേളയില്‍ രാധിക ധരിച്ചത്. ഒരു ഫാഷന്‍ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.
” ഭൂമിയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളാണ് മുത്തശ്ശി. അതുകൊണ്ടാണ് മുത്തശ്ശിയുടെ സാരി തിരഞ്ഞെടുത്തത്. പഴയ ആ സാരിയില്‍ നിറയെ ദ്വാരങ്ങള്‍ ഉണ്ടായിരുന്നു” രാധിക പറഞ്ഞു.
2012-ലാണ് ബ്രിട്ടീഷ് വയലിനിസ്റ്റായ ബെനഡിക്റ്റ് ടെയിലറെ രാധിക വിവാഹം ചെയ്തത്. ചടങ്ങുകള്‍ ഒഴിവാക്കി രജിസ്റ്ററില്‍ ഒപ്പുവെച്ചാണ് ഇവര്‍ വിവാഹിതരായത്. ആ സമയത്താണ് രാധിക മുത്തശ്ശിയുടെ സാരി അണിഞ്ഞെത്തിയത്. വിവാഹവസ്ത്രത്തിനു വേണ്ടി അധികം പണം ചെലവഴിക്കേണ്ടെന്നു മുമ്പേ തീരുമാനിച്ചിരുന്നു. വിവാഹപാര്‍ട്ടിക്ക് ധരിക്കാനായി വാങ്ങിയ വസ്ത്രത്തിന്റെ വില 10000 രൂപയില്‍ താഴെ ആയിരുന്നു.
Post Your Comments