മലയാളത്തിന്റെ യുവതാരം ഷെയ്ന് നിഗത്തിനെതിരെ വധഭീഷണി. നടന് അബിയുടെ മകനായ ഷെയ്ന് അഭിനയിച്ച് കൊണ്ടിരിക്കുന്ന കുര്‍ബാനി എന്ന ചിത്രത്തിലെ നിര്‍മ്മാതാവാണ് വധഭീഷണി മുഴക്കിയതെന്ന് താരം പറഞ്ഞു. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നിര്‍മ്മാതാവ് വധ ഭീഷണിയുമായി രംഗത്തെത്തിയത്. തന്നോടും വെയില് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനോടും വളരെ മോശമായ രീതിയിലാണ് പെരുമാറിയതെന്നും ഷെയ്ന് പറഞ്ഞു.
തനിക്കെരിരെയുള്ള ആക്ഷേപവും ഭീഷണിയും ഏറെ ഭയപ്പെടുത്തുന്നുവെന്ന് പറഞ്ഞ താരം സംഭവത്തില്‍ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്കിയിട്ടുണ്ടെന്നുംകൂട്ടിച്ചേര്ത്തു. കുര്‍ബാനിയുടെ സംവിധായകന് പോലും തന്റെ ഗെറ്റപ്പ് ചെയ്ഞ്ചില്‍ പരാതിയില്ല. താരസംഘടന അമ്മ പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടുവെന്നാണ് അറിയാന്‍ കഴിയുന്നതെന്നും ഷെയ്ന് പറഞ്ഞു.
Post Your Comments