ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഷോയിലൂടെ ശ്രദ്ധേയയായ താരങ്ങളില്‍ ഒരാളാണ് മീരാ മിഥുന്‍. കമല്‍ഹാസന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലാണ് മീരാ മിഥുന്‍ മല്‍സരാര്‍ത്ഥിയായി എത്തിയത്. ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം കമല്‍ഹാസനെതിരെയും മറ്റു മല്‍സരാര്‍ത്ഥിക്കെതിരെയും ആരോപണങ്ങളുമായി നടി എത്തിയിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസിലെ പുരുഷ മല്‍സരാര്‍ത്ഥികളെക്കുറിച്ചുള നടിയുടെ തുറന്നുപറച്ചിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. ഷോയിലെ ആണ്‍ മല്‍സരാര്‍ത്ഥികളെല്ലാം തന്റെ പിന്നാലെയായിരുന്നുവെന്നും തന്നോടൊപ്പം സമയം ചെലവഴിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു എന്നും നടി പറയുന്നു.
എന്നാല്‍ ആ ഭീരുക്കള്‍ മറ്റുളള സ്ത്രീകളുടെ പിന്തുണ പോകുമോ എന്ന ഭയത്താല്‍ എന്നെ പുറത്താക്കാന്‍ ശ്രമിച്ചു. എല്ലാവര്‍ക്കും എന്നോട് അസൂയയായിരുന്നു. കാരണം ഞാനായിരുന്നു ആ കൂട്ടത്തില്‍ എറ്റവും പ്രശസ്ത. തമിഴ്‌നാട്ടിലുളള എല്ലാവര്‍ക്കും എന്നെ അറിയാം. തമിഴ് സിനിമയിലെ എറ്റവും അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണ് എന്റേത്.. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു മീര മിഥുന്റെ വിവാദ പരാമര്‍ശം.
നടിയുടെ ഈ വിവാദ പരമാര്‍ശനത്തിനെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു ഇവരെ കളിയാക്കികൊണ്ടുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ തരംഗമാണ്. ഇങ്ങനെയൊക്കെ പറയാന്‍ നിങ്ങള്‍ ആരാണ് എന്നാണ് പലരുടെയും ചോദ്യം. രജനീകാന്തിനേക്കാള്‍ പ്രശസ്തയാണോ? ഏത് സിനിമയിലാണ് അഭിനയിച്ചിരിക്കുന്നത് എന്നൊക്കെ വിമര്‍ശകര്‍ നടിയോട് ചോദിക്കുന്നു.
Post Your Comments