ബോളിവുഡ് താരം കല്‍ക്കി കോച്‌ലിന്‍ അടുത്തിടെയാണ് താന്‍ ഒരു അമ്മയാവാന്‍ പോവുന്ന കാര്യം വെളിപ്പെടുത്തിയത്. അനുരാഗ് കശ്യാപുമായി ഉണ്ടായിരുന്ന ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം ഗയ് ഹോഷ്ബര്‍ഗ് എന്ന ഇസ്രായേല്‍ പിയാനിസ്റ്റുമായി കല്‍ക്കി പ്രണയത്തിലായിരുന്നു. രണ്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് തനിക്ക് കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്ന കാര്യം താരം ആരാധകരെ അറിയിച്ചത്.
ഇപ്പോഴിതാ കല്‍ക്കിക്കൊപ്പമുള്ള കരീന കപൂറിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഒരു ചാറ്റ് ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. ഇത്രയും ചെറിയ വയറാണോ നിനക്കുള്ളത് എന്നും പറഞ്ഞ് കല്‍ക്കിയെ കണ്ട ആശ്ചര്യത്തിലായിരുന്നു കരീന. ഞാന്‍ മകനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഇതിലും വലിയ വയറുണ്ടായിരുന്നെന്നും ഇതിനിടെ കരീന പറയുന്നു.
View this post on Instagram
ഗര്‍ഭധാരണം തന്റെ സ്വാഭാവത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് നേരത്തെ കല്‍ക്കി പറഞ്ഞിരുന്നു. ഇപ്പോള്‍ ശരീരത്തിലുണ്ടാവുന്ന ഓരോ മാറ്റവും ഞാന്‍ ആസ്വദിക്കുന്നുണ്ട്. കൂടുതല്‍ ക്ഷമ പ്രകടിപ്പിച്ച് തുടങ്ങി. മാതൃത്വം വ്യക്തി എന്ന നിലയില്‍ പുതിയ കാഴ്ച പകര്‍ന്ന് തരുകയാണെന്നും കല്‍ക്കി പറയുന്നു.
Post Your Comments