ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം തൃഷയാണ് നായികയായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റയെ ഷൂട്ടിംഗ് ഡിസംബർ ആദ്യവാരം തുടങ്ങും. എന്തായാലും മോഹൻലാൽ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് അണിയറയിൽ നിന്നു വരുന്ന ഈ വാർത്ത.
മലയാളസിനിമക്ക് ആദ്യമായി 50 കോടി സമ്മാനിച്ച ചിത്രമായിരുന്നു ദൃശ്യം. അഞ്ചരക്കോടിക്ക് പൂർത്തിയാക്കിയ ചിത്രം മലയാള സിനിമാ വ്യവസായത്തിനു തന്നെ പുത്തനുണർവേകുകയായിരുന്നു. ദൃശ്യത്തിന്റെ പാത പിന്തുടർന്നാണ് പ്രേമം, ഒപ്പം, പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങളെല്ലാം സഞ്ചരിച്ചത്. ഇതിൽ പുലിമുരുകൻ മലയാളത്തിലെ ആദ്യ നൂറുകോടിപ്പടമാവുകയും ചെയ്‌തു.ദൃശ്യത്തിന് ശേഷം നിരവധി സിനിമകൾ സംവിധാനം ചെയ്‌തെങ്കിലും എന്നാണ് മോഹൻലാലുമായി ഒന്നിക്കുക എന്നത് ജീത്തു ജോസഫ് നിരന്തരം നേരിട്ട ചോദ്യമായിരുന്നു. അതാനാണ് ഇപ്പോൾ തിരശീല വീണിരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല.
Post Your Comments