മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ പൃഥ്വിരാജ് സുകുമാരന്റയെ പിറന്നാളാണ് ഇന്ന്. യുവ നടന്റയെ പിറന്നാള്‍ വിപുലമായി ആഘോഷിക്കുകയാണ് ആരാധകര്‍. പിറന്നാളുമായി ബന്ധപ്പെട്ട് സ്പെഷല്‍ വീഡിയോയും പോസ്റ്റുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്. താരങ്ങളും ആരാധകരുമെല്ലാം നടന് പിറന്നാളശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട് .
അടുത്തിടെയായിരുന്നു പൃഥ്വിരാജ് സിനിമയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഭാവിയില്‍ ഏതൊക്കെ മേഖലകളില്‍ താന്‍ തിളങ്ങുമെന്നതിനെക്കുറിച്ചും നടൻ വ്യക്തമാക്കിയിരുന്നു. ആ മോഹങ്ങളെല്ലാം ഒന്നൊന്നായി സാക്ഷാത്ക്കരിച്ച് മുന്നേറുകയാണ് താരം. ഇപ്പോഴിതാ പൃഥ്വിക്ക് പിറന്നാളാശംസ നേര്‍ന്ന് തന്റയെ പ്രിയതമ സുപ്രിയയും എത്തിയിട്ടുണ്ട്.
സംവിധായകൻ, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളിൽ പൃഥ്വി തിളങ്ങിയ വര്‍ഷമാണ് കടന്നുപോയത്. നയൻ എന്ന ചിത്രത്തിന്റയെ നിര്‍മ്മാണവും ലൂസിഫറെന്ന ബ്ലോക്ക് ബസ്റ്ററിന്റെ സംവിധാനവും ആടുജീവിത്തിലെ അഭിനയത്തിലും എത്തിനില്‍ക്കുകയാണ് ഇപ്പോൾ പൃഥ്വിയുടെ സിനിമാജീവിതം.ഇതൊക്കെ സംഭവിച്ചത് ഈ വര്‍ഷമായിരുന്നു. ഇതിനെല്ലാം പുറമെയായി പൃഥ്വിക്കൊപ്പം മനോഹരമായ കുറേ നിമിഷങ്ങള്‍ പങ്കിടാന്‍ തനിക്കും അംലകൃതയ്ക്കും കഴിഞ്ഞു. മുന്‍വര്‍ഷത്തിലേതിനേക്കാള്‍ കൂടുതല്‍ സമയം ഈ വര്‍ഷം ലഭിച്ചിരുന്നു. നടനും സംവിധായകനും നിര്‍മ്മാതാവും മാത്രമല്ല അല്ലിയുടെ പ്രിയപ്പെട്ട ഡാഡ കൂടിയാണ് പൃഥ്വിയെന്നും സുപ്രിയ മേനോന് കുറിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സുപ്രിയ പൃഥ്വിക്ക് പിറന്നാളാശംസ നേര്‍ന്നത്.
.
Post Your Comments