അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ് ക്രിസ്റ്റീനാ അഗീലെറാ. പുരുഷാധിപത്യമുള്ള ഒരു മേഖലയിലേക്ക് ജോലിക്കായി ഇറങ്ങിയ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ക്രിസ്റ്റീനാ അഗീലെറാ.
” പുരുഷാധിപത്യമുള്ള ഒരു ബിസിനസ്സ് രംഗത്തേക്ക് വളരെ ചെറുപ്പത്തിലേ കടന്നു വരേണ്ടി വരുമ്പോള്‍ സ്ത്രീകളെക്കുറിച്ച് പുരുഷന്മാര് എങ്ങനെയൊക്കെയാണ് സംസാരിക്കുന്നതെന്ന് കേള്‍ക്കേണ്ടി വരും. അവര്‍ എങ്ങനെയാണ് എന്റെ മാറിടത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും കേള്‍ക്കേണ്ടി വരും. എല്ലാ പുരുഷന്മാരും ഒരുപോലെയല്ലെന്ന് ഞാനെന്നോടു തന്നെ പറയാറുണ്ട്. പക്ഷേ പുരുഷന്മാര് ചെയ്യുന്ന എല്ലാക്കാര്യങ്ങളും ന്യായീകരിക്കുന്നതു പോലെ ചിലര്‍ ഓ, ആണുങ്ങളല്ലേ എന്ന് പറയാറുണ്ട്. അതിനോട് ഞാന്‍ യോജിക്കില്ല. ഇക്കാര്യങ്ങളില്‍ പുരുഷന്മാര്ക്കു കൂടി ഉത്തരവാദിത്തമുണ്ടെന്നാണ് എന്റെ പക്ഷം.
ഒരു പുരുഷന്റെ കാഴ്ചപ്പാടില്‍ അപഹസിക്കപ്പെടേണ്ട ഒന്നല്ല സ്ത്രീത്വമെന്ന് സ്ത്രീകള്‍ തിരിച്ചറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങളുടെ ശരീരമല്ല, നിങ്ങളെടുത്ത തീരുമാനങ്ങളും നിങ്ങളുടെ പ്രവൃത്തികളുമാണ് വിലയിരുത്തപ്പെടേണ്ടത്. ഭയമില്ലാതിരിക്കുക എന്ന അവസ്ഥയാണ് അതിനു വേണ്ടത്. എന്റെ അമ്മ പല പദവികളിലായിരിക്കുമ്പോഴും ദുര്ബലയായിരിക്കുന്നതും ഭരിക്കപ്പെടുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഒരു പുരുഷനു മുന്നില്‍ ഒരിക്കലും നിസ്സഹായയാകില്ല എന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്.” – ക്രിസ്റ്റിന പറയുന്നു.
Post Your Comments