GeneralLatest NewsTV Shows

ബിഗ്‌ ബോസിലെ യുവ താരത്തിന്റെ പ്രതിഫലം അമ്പരപ്പിക്കുന്നത്!!

നിർമ്മാതാവോ നടനോ പ്രതിഫലത്തെക്കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല.

ടെലിവിഷന്‍ മേഖലയില്‍ ചരിത്രം കുറിച്ച് മുന്നേറുന്ന റിയാലിറ്റി ഷോയാണ് ബിഗ്‌ ബോസ്. ഒക്ടോബർ 13 ന് ആരംഭിച്ച ബിഗ് ബോസ് കന്നഡയുടെ ഏഴാമത്തെ സീസൺ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കാരണം ഷോയിലെ യുവതാരമാണ്.

18  മത്സരാർത്ഥികള്‍ എത്തുന്ന ഈ ഷോയില്‍ ഹാസ്യനടൻ മുതൽ മുതിർന്ന പത്രപ്രവർത്തകർ വരെയുണ്ട്. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ആരാധകര്‍ ഏറെയുള്ള താരമാണ് കുരി പ്രതാപ് . സീസണിലെ ആദ്യ മത്സരാർത്ഥിയായി ബിഗ് ബോസ് വീട്ടിൽ പ്രവേശിച്ച പ്രതാപ് ജനപ്രിയ നടന്മാരിൽ ഒരാള്‍ കൂടിയാണ്. താരത്തിനു ഒരു ദിവസം ഏകദേശം 50000 രൂപ ഈടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബിഗ് ബോസ് വീടിനുള്ളിൽ താമസിച്ചതിന് പ്രതിദിനം 25,000 രൂപയാണ് കരാര്‍ ആയതെന്നു റിപ്പോര്‍ട്ട്. എന്നാല്‍ നിർമ്മാതാവോ നടനോ പ്രതിഫലത്തെക്കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. ബിഗ്‌ ബോസില്‍ ക്യാപ്റ്റൻ പദവിയിൽ നില്‍ക്കുന്ന പ്രതാപ് ഇപ്പോള്‍ ഡെയിന്‍ഞ്ചര്‍ സോണിലാണ്

shortlink

Related Articles

Post Your Comments


Back to top button