
അമ്പതു വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും പ്രണയാദ്രമായ് ഓരോ ഗാനവും ആലപിച്ച്, ആസ്വാദക മനസ്സുകളില്‍ നിറയുന്ന മലയാളത്തിന്റെ ഭാവഗായകന് പി ജയചന്ദ്രന്റെ ആലാപന മാധുര്യത്തില്‍ പുതിയ ഗാനം. പ്രണയ ആല്‍ബങ്ങളുടെ സംവിധായകന് ഈസ്റ്റ് കോസ്റ്റ് വിജയന് ഒരുക്കിയ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിലെ അവള് എന്റെ കണ്ണായി മാറേണ്ടവള്‍ എന്ന് തുടങ്ങുന്ന മനോഹര ഗാനത്തിന്റെ സ്റ്റുഡിയോ വിഷ്വല്‍സ് പുറത്തിറങ്ങി.
സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രന്. പ്രണയ ആല്‍ബങ്ങളുടെ സംവിധായകന് ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനവും നിര്‍മ്മാണവും നിര്വ്വഹിച്ചചില ന്യൂജെന്‍ നാട്ടു വിശേഷങ്ങളില്‍ പ്രധാന കഥാപാത്രമായ വിനയനെ അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖം അഖില്‍ പ്രഭാകരനാണ്. ഓര്‍മ്മക്കായ്, നിനക്കായ്, ആദ്യമായ്, ഇനിയെന്നും, എന്നെന്നും എന്ന ആല്‍ബങ്ങളിലെ ഈസ്റ്റ് കോസറ്റ് വിജയന്റെ ഗാനങ്ങള്‍ എന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തതാണ്. വരികളും സംഗീതവുംകൊണ്ട് ശ്രോതാക്കളെ പിടിച്ചിരുത്തുന്ന അഞ്ചു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്.
പൊട്ടിച്ചിരിയുടെ രസക്കൂട്ടുമായിദേശീയ പുരസ്കാര ജേതാവ് സുരാജും ഹരീഷും ഒന്നിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.എൽ പുരം ജയസൂര്യയാണ്.
Post Your Comments