‘ഫൈനല്‍സ്’ എന്ന സിനിമയിലേക്ക് തന്നെ റെക്കമന്റ് ചെയ്തത് മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനാണെന്ന് നടന്‍ ടിനി ടോം. മലയാള സിനിമയില്‍ തിരക്കുള്ള നടനായി മാറാന്‍ പോകുന്ന താരമാണ് നിരഞ്ജനെന്നും ടിനി പറയുന്നു.
നിരഞ്ജനെക്കുറിച്ച് ടിനി ടോമിന്റെ വാക്കുകള്‍
‘നിരഞ്ജന്‍ ഇനിയും പ്രൂവ് ചെയ്യാനിരിക്കുന്ന ഒരു നടനാണ്. പക്ഷെ എപ്പോഴും ഒരു കലാകാരന് അവസരങ്ങള്‍ കിട്ടിയാലല്ലേ അത് തെളിയിക്കാന്‍ പറ്റുള്ളൂ. ഫൈനല്‍സില്‍ അവസരം കിട്ടിയപ്പോള്‍ അവന്‍ പ്രൂവ് ചെയ്തു. ഇത്രയും വലിയ ഒരു നടന്റെയും നിര്‍മ്മാതാവിന്റെയും മകനായിട്ടു പോലും അവന്‍ അതിന്റെ പേരില്‍ വേറെ ആരോടും റെക്കമന്റ് ചെയ്തിട്ടില്ല. അവന് തന്നെ അതില്‍ അത്ര റിസ്ക് എടുക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല, നിരഞ്ജന്‍ ‘ഡ്രാമ’യില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു അവന്‍ നന്നായി ഡയലോഗ് പഠിക്കുകയും അത് മനോഹരമായ രീതിയില്‍ പ്രസന്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന്.,രാജു ചേട്ടനോട് ഞാന്‍ പറഞ്ഞു. ‘ഇനി അവന്റെ ഡേറ്റ് കിട്ടില്ല അത് കൊണ്ട് ഇപ്പോള്‍ തന്നെ ഒരെണ്ണം ചെയ്തോ. സ്വന്തം അപ്പന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മകന്‍റെ ഡേറ്റ് കിട്ടാതിരുന്നാല്‍ അത് നാണക്കേട് ആകുമെന്ന്’. അത്രയും വലിയ ഒരു ആളുടെ മകന് അവസരം കിട്ടുന്നില്ല എങ്കില്‍ എന്റെയൊക്കെ അവസ്ഥ ഒന്ന് ഓര്‍ത്ത് നോക്കിക്കേ എത്രത്തോളം സ്ട്രഗിള്‍ ചെയ്തിട്ടാകും ഞാനൊക്കെ ഇവിടെ പിടിച്ചു നില്‍ക്കുന്നത്’. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ടിനി ടോം പറയുന്നു.
Post Your Comments