
മലയാളസിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സനുഷ. പിന്നീട് മറ്റ് പല ഭാഷകളിലെ സിനികളിലും സനുഷ സാന്നിധ്യമറിയിച്ചു. അഭിനയരംഗത്ത് ഇപ്പോൾ താരംഅത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ ഒരാൾ നൽകിയ കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. നിറഞ്ഞുചിരിക്കുന്ന ചിത്രത്തിനു താഴെ ”എന്തുകൊണ്ട് പല്ലിൽ കമ്പിയിട്ടുകൂടാ. നിരതെറ്റിയാണല്ലോ നിൽക്കുന്നത്” എന്നായിരുന്നു കമന്റ്. ”എന്റെ കുറവുകളെ ഞാന്‍ സ്‌നേഹിക്കുന്നു. നിരതെറ്റിയ ഈ പല്ലിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണ്. നിര്‍ദേശത്തിന് നന്ദി. ഈ കുറവുകളാണ് എന്നെ ഞാനാക്കുന്നത്”, എന്നായിരുന്നു സനുഷ നൽകിയ മറുപടി.
Post Your Comments