മലയാളികളുടെ ഇഷ്ട സിനിമകളിലൊന്നാണ് റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത പഞ്ചാബി ഹൗസ്. ദിലീപ്, കൊച്ചിന് ഹനീഫ, ഹരിശ്രീ അശോകന് തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ നര്മ്മരംഗങ്ങള് ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്ക്കുന്നവയാണ്. അതിൽ പ്രധാനപ്പെട്ട ഒരു നര്മ്മരംഗമാണ് ഹരിശ്രീ അശോകന്റെ സോണിയ വന്നാട്ടെ പോന്നാട്ടെ എന്നത്.
ഗോദയിലിറങ്ങിയ ഹരിശ്രീ അശോകനെ നേരിടാനെത്തുന്ന പഞ്ചാബി കഥാപാത്രമാണ് സോണിയ. സിനിമയില്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ച സംശുദ്ധ് എന്ന ഏബല്‍ ഇപ്പോള്‍ കാക്കനാട്ടെ ജിമ്മില്‍ ഫിറ്റ്നസ് ട്രെയിനറാണ്. ഫോര്‍ട്ട് വൈപ്പിന്‍ അഴീക്കല്‍ പൊളേളപ്പറമ്പില് സംശുദ്ധ് എന്ന 41 കാരന് നാഷണല്‍ പഞ്ചഗുസ്തി മല്‍സരത്തിലെ സില്‍വര്‍ മെഡല്‍ ജേതാവ് കൂടിയാണ്.
ജിമ്മിലെത്തുന്ന പലരും ‘സോണിയയെ’ തിരിച്ചറിയുന്നുണ്ട്. പഞ്ചാബി ഹൗസിന് ശേഷം ഏതാനും സിനിമകളില്‍ സംശുദ്ധ് അഭിനയിച്ചിരുന്നു. ഇനിയും അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ പോകുമെന്നാണ് സംശുദ്ധ് പറയുന്നത്.
Post Your Comments