‘സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മയേയും വിളിച്ച് തിയേറ്ററില്‍ നിന്നും ഇറങ്ങിപ്പോന്നു’ ; സൂപ്പര്‍ഹിറ്റ് ചിത്രത്തെക്കുറിച്ച് നൈല ഉഷ

ഒരു അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് പറയുന്നത്

നടിയായും അവതാരകയായും മലയാള സിനിമയിൽ തിളങ്ങി നില്ക്കുന്ന താരമാണ് നൈല ഉഷ. ആര്‍ ജെയായി ജോലി ചെയ്യുന്നതിനിടയിലാണ് നൈല അഭിനയ രംഗത്തെക്കെത്തുന്നത്. 2013 -ൽ പുറത്തിറങ്ങിയ  കുഞ്ഞന്തന്തന്റെ കട എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടാണ് താരം എത്തുന്നത്. ഇതിന് ശേഷം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.

നായിക വേഷം മാത്രമേ അഭിനയിക്കുള്ളു എന്ന തരത്തിലുള്ള നിബന്ധനയൊന്നും നൈല ഉഷക്കില്ല. അഭിനയപ്രാധാന്യമുള്ള ഏത് കഥാപാത്രങ്ങളായും താരം എത്താറുണ്ട്. ജോഷി ചിത്രമായ പൊറുഞ്ചു മറിയം ജോസുമായാണ് ഒടുവിലായി താരം അഭിനയിച്ച ചിത്രം. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍ഹിറ്റായി മാറിയ ഒരു സിനിമ തനിക്ക് ഇഷ്ടമായില്ലെന്ന തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് താരം.

ഒരു അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് പറയുന്നത്. ജോജു ജോര്‍ജും താരത്തിനൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ഈ സിനിമ കാണുന്നതിനിടയില്‍ ഇടയ്ക്ക് വെച്ച് താനും അമ്മയും ഇറങ്ങിപ്പോരുകയായിരുന്നു എന്നാണ് നൈല ഉഷ പറഞ്ഞത്.

മികച്ച പ്രതികരണം സ്വന്തമാക്കി സൂപ്പര്‍ഹിറ്റായി മാറിയ സിനിമയായിരുന്നു അത്. സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മയേയും വിളിച്ച് ഇറങ്ങിപ്പോരുകയായിരുന്നു താന്‍, തനിക്ക് സിനിമ ഇഷ്ടപ്പെടാത്തതിനെക്കുറിച്ചും ഇടയ്ക്ക് വെച്ച് ഇറങ്ങിപ്പോന്നതിനെക്കുറിച്ചുമൊക്കെ താന്‍ തിരക്കഥാകൃത്തിനോടും പറഞ്ഞിരുന്നുവെന്നും നൈല വ്യക്തമാക്കി.

എന്നാൽ ആ സിനിമ ഏതായിരുന്നുവെന്നായിരുന്നു എന്നാണ് ജോജു ജോര്‍ജിന് അറിയേണ്ടയിരുന്നത്. അതിനിടയിലാണ് ശബ്ദം കുറച്ച് നൈല സിനിമ ഏതാണെന്ന് വ്യക്തമാക്കിയത്. 2017 ല്‍ തിയേറ്ററുകളിലേക്കെത്തി സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രത്തെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത സിനിമ കൂടിയായിരുന്നു ഇത്. ഈ സിനിമയിലൂടെ നിരവധി പുതുമുഖങ്ങളും മലയാളത്തില്‍ അരങ്ങേറിയിരുന്നു.

Share
Leave a Comment