CinemaGeneralLatest NewsMollywoodNEWS

സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ച് വന്ന കാലത്ത് തന്നെ ഭാര്യയോട് പറഞ്ഞ് ഉറപ്പിച്ചതാണ് ; ചുംബന രംഗങ്ങളെ കുറിച്ച് – ടൊവിനോ തോമസ്

മൂന്നോളം ചിത്രങ്ങളിൽ ടൊവിനോ ചുംബനരംഗങ്ങൾ അഭിനയിച്ചതിനെ ചിലർ വിമർശിച്ചിരുന്നു

യാതൊരു വിധത്തിലുള്ള സിനിമാ പാരമ്പര്യവും ഇല്ലാതെ എത്തിയ താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങൾ ചെയ്തും സഹതാരമായും വില്ലനായും എത്തി ഇന്ന് മലയാള സിനിമയുടെ ഭാവി വാഗഗ്ദാനം ആയിരിക്കുകയാണ് ഈ യുവ നടൻ. ഓരോ പുതിയ സിനിമയിലും ലുക്ക് കൊണ്ടും അഭിനയം കൊണ്ടും ടൊവിനോ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിരിക്കുകയാണ്.

എന്നാല്‍ ചില സദാചാരകാര്‍ക്ക് ടൊവിനോയുടെ ഈ വളര്‍ച്ച അത്രയ്ക്ക് പിടിച്ചിട്ടില്ല.
മൂന്നോളം ചിത്രങ്ങളിൽ ടൊവിനോ ചുംബന രംഗങ്ങൾ അഭിനയിച്ചതിനെ ചിലർ വിമർശിച്ചിരുന്നു.  എന്നാൽ അത്തരക്കാരോട് ഒരുപാട് നന്ദിയുണ്ട് എന്നാണ് താരം പറയുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യത്തെ കുറിച്ച് പറയുന്നത്. തന്നെക്കാള്‍ കൂടുതല്‍ തന്റെ കുടുംബ ജീവിതത്തെയും ഭാവിയെയും കുറിച്ച് ചിന്തിക്കുന്നവരോട് നന്ദി മാത്രമേയുള്ളൂവെന്നും . 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമലഹസന്‍ ലിപ് ലോക്ക് ചെയ്യുമ്പോഴും ഇതുപോലെ വാര്‍ത്തകളുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം നല്ല നിലയില്‍ തന്നെയില്ലേ.. ഞാനും എന്റെ ഭാര്യയും പണ്ട് കാലം മുതലേ അറിയാവുന്നവരാണ്. സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ചു വരുന്ന കാലത്ത് തന്നെ ഇങ്ങനെയൊക്കെയുണ്ടാവും എന്ന് ഭാര്യയോട് പറഞ്ഞ് അനുവാദമൊക്കെ വാങ്ങിയിട്ടുണ്ട്- ടൊവിനോ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button