ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയിലെത്തിയ ജോജു ജോര്‍ജിന് തന്റെ കരിയറില്‍ മാറ്റമുണ്ടാക്കിയത് മമ്മൂട്ടി ചിത്രങ്ങളാണ്. വജ്രം പട്ടാളം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലെ ജോജുവിന്റെ വേഷം പ്രേക്ഷകരുടെ ശ്രദ്ധയില്പ്പെടുന്നവയായിരുന്നു. മമ്മൂട്ടി പറഞ്ഞിട്ടാണ് വജ്രം സിനിമയിലേക്ക് തനിക്ക് അവസരം കിട്ടിയതെന്ന് കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്ന് ജോജു പറയുന്നു, മമ്മുക്കയൊക്കെ എന്നെ റെക്കമന്റ് ചെയ്തു എന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല, എന്റെ നാട്ടുകാരോട് ഞാന്‍ ഇത് പറഞ്ഞപ്പോള്‍ അവര്‍ ആരും അത് വിശ്വസിച്ചില്ല. ഇന്ന് ഞാനും സിനിമയില്‍ നില്ക്കുമ്പോള് എനിക്ക് കഴിയുന്ന രീതിയില്‍ മറ്റു കലാകാരന്മാര്ക്ക് അവസരം നല്‍കാറുണ്ട്. ഒരു സ്വകാര്യ എഫ്എം ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ജോജു പറയുന്നു.
മലയാള സിനിമയില്‍ ഒറ്റ സീനില്‍ വന്നു പോകുന്ന ആക്ടര്‍ എന്ന നിലയില്‍ നിന്നും ഹിറ്റ് മേക്കര്‍ ജോഷിയുടെ പ്രധാന ഹീറോ എന്ന നിലയിലേക്ക് ജോജു ജോര്‍ജ്ജ് മാറിയത് വളര്‍ന്നു വരുന്ന പുതു തലമുറയിലെ കലാകാരന്മാര്ക്ക് വലിയ പ്രചോദനമാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലെ നായക വേഷമാണ് ജോജു ജോര്‍ജ്ജിന് നായകനെന്ന നിലയില്‍ വഴിത്തിരിവ് നല്‍കിയത്. സുഡാനി ഫ്രം നൈജീരിയ സംവിധാനം ചെയ്ത സക്കറിയയുടെ പുതിയ ചിത്രത്തിലും ജോജുവാണ് നായകന്.
Post Your Comments