മലയാളത്തിലെ എവര്‍ ഗ്രീന്‍ ഹിറ്റ് ചിത്രമായ അനിയത്തി പ്രാവ് എന്ന സിനിമയിലൂടെയാണ് കുഞ്ചാക്കോ ബോബന് സിനെമയിലെത്തുന്നത്. കുഞ്ചാക്കോ കുടുംബത്തില്‍ നിന്ന് ഒടുവിലായി സിനിമയിലെത്തിയ കുഞ്ചാക്കോ ബോബന് തന്റെ ഇപ്പോഴത്തെ ഇഷ്ട താരങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.
മലയാള സിനിമയിലെ മാറ്റം ഉള്‍ക്കൊണ്ടു ഉയരത്തില്‍ പറക്കുന്ന നടനാണ് ഫഹദെന്നും, ഇപ്പോഴുള്ള നടിമാരില്‍ പാര്‍വതിയുടെ അഭിനയമാണ് ഏറെ ഇഷ്ടമെന്നും കുഞ്ചാക്കോ ബോബന് പറയുന്നു. സിനിമയില്‍ നിന്ന് കിട്ടിയ ഏറ്റവും മികച്ച ഉപദേശം ലാല്‍ജോസില്‍ നിന്നാണ് , മാറ്റങ്ങള്‍ക്ക് വിധേയമാ കണമെന്നു ആദ്യം പറഞ്ഞു തന്നത് ലാലുവാണ്. ഞാന്‍ എന്റെ മീശ പോലും എടുക്കാന്‍ സമ്മതിക്കാത്ത ഒരാളായിരുന്നു. നീ ആദ്യം നിന്റെ മീശ എടുത്തു കളഞ്ഞു ഒന്ന് ചേഞ്ച് ആകാന്‍ പറഞ്ഞത് ലാലുവാണ്. ഞാന്‍ പഴയ ചോക്ലേറ്റ് നായകാനായി തന്നെ ഇരിക്കണമെന്ന് പറഞ്ഞവരും ഉണ്ട്, എന്നെ ഫീല്‍ഡില്‍ നിന്ന് ഔട്ട് ആക്കാനുള്ള അവരുടെ തന്ത്രമായിരുന്നോ അതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു കുഞ്ചാക്കോ ബോബന് ഒരു എഫ്എം ചാനലിനു നല്കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.
ബോബി സഞ്ജയ് കഥയെഴുതി ജിസ് ജോസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായി എത്തുന്നത് കുഞ്ചാക്കോ ബോബനാണ്. ചാര്‍ലിക്ക് ശേഷം മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായകനാകുന്നത് കുഞ്ചാക്കോ ബോബനാണ്.
Post Your Comments