ലോക തപാൽ ദിനത്തിനോടെ അനുബന്ധിച്ച് തനിക്ക് കത്തെഴുതിയ കുഞ്ഞാരാധികയ്ക്ക് മറുപടി കത്തുമായി നടൻ കുഞ്ചാക്കോ ബോബന്‍. അയ്യപ്പന്‍കോവില്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസ്സുകാരി കീര്‍ത്തനയാണ് തന്റെ ഇഷ്ട താരത്തിന് കത്തെഴുതിയത്.
‘ബഹുമാനപ്പെട്ട കുഞ്ചാക്കോ ബോബന്‍ സർ അറിയുന്നതിന്, ഞാൻ അയ്യപ്പന്‍കോവില്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിൽ മൂന്നാംക്ലാസിൽ പഠിക്കുന്നു. ലോക തപാൽ ദിനത്തിനോടെ അനുബന്ധിച്ച് അങ്ങേയ്ക്ക് ഒരു കത്ത് എഴുതിയതിൽ വളരെ സന്തോഷമുണ്ട്. സിനിമ മേഖലയിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു………… എന്ന് കീർത്തന എഴുതിയ കത്തിൽ പറയുന്നു.
ഇതിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്. ‘പ്രിയപ്പെട്ട കീര്‍ത്തന മോള്‍ക്ക്, മോളെനിക്ക് അയച്ച കത്ത് കിട്ടി. സ്‌നേഹത്തിനും ആശംസകള്‍ക്കും ഒരുപാട് നന്ദി. മോള്‍ടെ വീട്ടിലും സ്‌കൂളിലും ഉള്ള എല്ലാവരോടും എന്റെ സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കുക. എല്ലാ നന്മകളും വിജയങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.’ രണ്ട് കത്തുകളും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം ഈ കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.
Post Your Comments