കോളിവുഡിലെ പ്രിയ നടനാണ് വിശാൽ. താരത്തിന്റയെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിൽ നടന്നിരുന്നു. അഭിനേത്രിയായ അനിഷ അല്ല റെഡ്ഡിയെയാണ് താരം ജീവിതസഖിയാക്കാൻ തീരുമാനിച്ചിരുന്നത്. മാര്‍ച്ച് 16ന് ഹൈദരാബാദില്‍ വെച്ച് ഇവരുടെ വിവാഹനിശ്ചയവും നടന്നിരുന്നു.
പിന്നീട് ഈ വിവാഹം നടക്കില്ലെന്നും അനിഷ വിശാലിനെ വേണ്ടെന്ന് വെച്ചെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും വിശാലിനൊപ്പമുള്ള ചിത്രങ്ങളെല്ലാം അനിഷ മാറ്റിയതോടെയായിരുന്നു ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായത്. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ചെത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവായ ജികെ റെഡ്ഡി. വിവാഹത്തില്‍ നിന്നും അനിഷ പിന്‍മാറിയിട്ടില്ലെന്നും വിശാലിന്റെ പിടിവാശി കാരണമാണ് വിവാഹം വൈകുന്നതെന്നുമാണ് ജികെ റെഡ്ഡി പറയുന്നത്.
Post Your Comments