വിക്രം നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളർ ഇര്ഫാന് കേന്ദ്രകഥാപാത്രമായെത്തുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു ക്രിക്കറ്റ് താരം കൂടി സിനിമയിലെത്തിരിക്കുകയാണ്. ഹര്ഭജന് സിംഗാണ് കോളിവുഡിൽ ഭാഗ്യം പരീക്ഷിക്കാൻ എത്തുന്നത്.
സന്താനം നായകനായെത്തുന്ന ഡിക്കിലൂന എന്ന ചിത്രത്തിലൂടെയാണ് ഹര്‍ഭജന്റെ കോളിവുഡ് അരങ്ങേറ്റം.കാർത്തിക് യോഗിയാണ് ചിത്രത്തിൻറെ സംവിധായകൻ. ഡിക്കിലൂന ഒരു മുഴുനീള കോമഡി ചിത്രമാണ്. ഒരു ഹാസ്യ കഥാപാത്രമായി സന്താനത്തിനോളം പ്രാധാന്യമുള്ള കഥാപാത്രമായാണ് ഹർഭജൻ സ്ക്രീനിൽ എത്തുന്നത്. തന്റെ സിനിമാപ്രവേശത്തിന്റെ കാര്യം ഹർഭജൻ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.
Post Your Comments