ചെക്ക് തട്ടിപ്പ് കേസിൽ ബോളിവുഡ് നടി അമീഷ പട്ടേലിനെതിരെ റാഞ്ചി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടിവിച്ചു. അജയ് കുമാർ സിങ് എന്നയാളുടെ പരാതിയെ തുടർന്നാണ് വാറണ്ട്. ഇയാളുടെ ഉടമസ്ഥതയിലുള്ള പലിശയിടപാട് കേന്ദ്രത്തിൽ നിന്നും രണ്ടരക്കോടി രൂപയാണ് നടിയും ബിസിനസ്സ് പങ്കാളിയുമായ കുനാലും ചേര്‍ന്ന് വായ്പ എടുത്തിരുന്നത്.
സിനിമ നിർമ്മിക്കുന്നതിനാണ് ഇരുവരും ചേർന്ന് വായ്പ എടുത്തിരുന്നത് . 2018 ൽ ചിത്രം റിലീസ് ചെയ്ത ശേഷം പണം തിരികെ നൽകാമെന്നും അവർ ഉറപ്പ് നൽകിയിരുന്നു. എന്നാല്‍ ചിത്രം റിലീസായില്ല. തുടര്‍ന്ന് പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട കുനാലിന് അമീഷ മൂന്ന് കോടി രൂപയുടെ ചെക്ക് നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലത്തതിനെ തുടര്‍ന്ന് ചെക്ക് മടങ്ങി. ഇതോടെയാണ് നടിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് അജയ് പറയുന്നു.
പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടുള്ള തന്‍റെ കോളുകൾക്ക് ഇവരുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമല്ല ലഭിച്ചതെന്നും, പിന്നീട് വക്കീല്‍ നോട്ടീസ് അയച്ചപ്പോഴും മറുപടി നൽകിയില്ല എന്നും അദ്ദേഹം പറയുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം താരത്തിനെതിരേ അജയ് റാഞ്ചി കോടതിയെ സമീപിച്ചത്. ഇതിലാണ് ഇപ്പോള്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
എന്നാൽ മറ്റൊരു തട്ടിപ്പ് കേസും നടിക്കെതിരെ റാഞ്ചി കോടതിയില്‍ നിലവിലുണ്ട്. പ്രതിഫലം മുന്‍കൂര്‍ വാങ്ങിയ ശേഷം റാഞ്ചിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് ഒരു ഇവന്‍റ് കമ്പനിയാണ് ഇവർക്കെതിരെ കേസ് നല്കിരിക്കുന്നത്.
Post Your Comments