മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ചു യുവനടിയ്ക്കെതിരെ പരാതി. കേസില്‍ നടി അമീഷ പട്ടേലിന് അറസ്റ്റ് വാറണ്ട്. അജയ് കുമാര്‍ സിങ് എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അമീഷയും ബിസിനസ് പങ്കാളിയായ കുനാലും ചേര്‍ന്ന് അജയ് കുമാറിന്റെ ഉടമസ്ഥതയിലുള്ള പലിശയിടപാട് കേന്ദ്രത്തില്‍ നിന്നും രണ്ടരക്കോടി രൂപ വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടക്കാനാകാതെ വന്നപ്പോള്‍ കള്ള ചെക്ക് നല്‍കി പറ്റിച്ചു എന്നാണ് പരാതി. ഇത് രണ്ടാം തവണയാണ് താരത്തിനെതിരെ പരാതി ഉയരുന്നത്.
ഒരു ഷോയില്‍ പങ്കെടുക്കാം എന്ന് പറഞ്ഞു പണം കൈപ്പറ്റിയ ശേഷം അമീഷ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് ഒരു ഇവന്റ് കമ്ബനി ഈ വര്‍ഷം ഫെബ്രുവരിയില്‍ താരത്തിനെതിരേ നിയമനടപടിയുമായി രംഗത്ത് വന്നിരുന്നു. അതും വിവാദങ്ങളില്‍ നിറഞ്ഞ ഒരു സംഭവമായിരുന്നു.
2018ല്‍ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് അമീഷയും സുഹൃത്തും അജയുടെ കയ്യില്‍ നിന്നും പണം പലിശയ്ക്ക് എടുത്തത്. എന്നാല്‍ ആ ചിത്രം റിലീസായില്ല. തുടര്‍ന്ന് പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട കുനാലിന് അമീഷ മൂന്ന് കോടി രൂപയുടെ ചെക്ക് നല്‍കി. പക്ഷേ അക്കൗണ്ടില്‍ പണമില്ലത്തതിനെ തുടര്‍ന്ന് ചെക്ക് മടങ്ങി. ഇതോടെയാണ് അമീഷയ്‌ക്കെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് അജയ് വ്യക്തമാക്കി. പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള തന്റെ കോളുകള്‍ അമീഷയും കുനാലും അവഗണിച്ചുവെന്നും താനയച്ച വക്കീല്‍ നോട്ടീസിനോട് ഇരുവരും പ്രതികരിച്ചില്ലെന്നും അജയ് പറയുന്നു.
Post Your Comments