BollywoodCinemaGeneralLatest NewsNEWS

‘ആ സിനിമയുടെ പരാജയം എന്നെ വല്ലാതെ തളർത്തി’, പിന്തുണ നല്‍കി ഒപ്പം നിന്നത് രണ്‍ബീര്‍ ആണ് ;  തുറന്ന് പറഞ്ഞ് – ആലിയ ഭട്ട്

പരാജയത്തിന് ശേഷമുണ്ടായ ചിന്തകൾ മനസിനെ തകര്‍ത്ത് കളഞ്ഞു

ബോളിവുഡിലെ ക്യൂട്ട് സുന്ദരിയാണ് ആലിയ ഭട്ട്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലുടെയാണ് ആലിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറി. ബോളിവുഡിലെ തന്നെ മറ്റൊരു നടനായ  രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് ആലിയ ഭട്ട്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ വലിയൊരു പരാജയത്തില്‍ നിന്നും രക്ഷപ്പെടാൻ സഹായിച്ചത്  രണ്‍ബീര്‍ ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആലിയ. കരണ്‍ ജോഹര്‍ നയിക്കുന്ന ടെലിവിഷന്‍ പരിപാടിയിലാണ് താരം ഇതിന് കുറിച്ച് പറഞ്ഞത്. ഈ വര്‍ഷം റിലീസിനെത്തിയ നടിയുടെ കലങ്ക് എന്ന സിനിമ വലിയ പരാജയമായിരുന്നു. ചിത്രം പരാജയപ്പെട്ടപ്പോള്‍ തന്റെ ഹൃദയം തകര്‍ന്ന് പോയെന്ന് പറഞ്ഞ ആലിയ ആ സമയത്ത് തനിക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കിയത് രണ്‍ബീര്‍ ആണെന്നും പറയുന്നു.

ചിത്രം റിലീസിന് മുന്‍പ് തന്നെ ഞാന്‍ കണ്ടിരുന്നു. അതുകൊണ്ട് തന്നെ ഇനി എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് എനിക്ക് വ്യക്തമായി അറിയമായിരുന്നു. കലങ്ക് റിലീസിനെത്തിയ ഫസ്റ്റ് ഡേ ഞാന്‍ ഓക്കെ ആയിരുന്നു. എന്നാല്‍ പരാജയത്തിന് ശേഷമുണ്ടായ ചിന്തകളാണ് മനസിനെ തകര്‍ത്ത് കളഞ്ഞത്. വളരെ അധികം കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ അതിന്റെ ഫല നിങ്ങള്‍ക്ക് ലഭിക്കും എന്നായിരുന്നു ഞാനും ചിന്തിച്ചിരുന്നത്. എന്നാല്‍ ഇത് ലഭിക്കാതെ വന്നതോടെ ഞാന്‍ വല്ലാതെ പേടിച്ചു എന്നും ആലിയ പറയുന്നു.

തുടര്‍ന്ന് രണ്‍ബീര്‍ കപൂര്‍ നല്‍കിയ ഉപദേശമാണ് ഇതിനെ മറികടക്കാന്‍ തനിക്ക് സഹായകമായത്. കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ അതിന്റെ ഫലം ഉടന്‍ തന്നെ ലഭിക്കണമെന്നില്ല. ജീവിതത്തില്‍ എന്നെങ്കിലും ഒരു ദിവസം ഇതിനുള്ള ഫലം ലഭിക്കും. കഠിനാധ്വാനിയായ അഭിനേതാവ്, വ്യക്തി എന്നൊക്കെ പറയുന്നത് അതിനെയാണ്. അതില്ലെങ്കില്‍ ഒരു ദിവസം മറ്റൊരു സിനിമയിലൂടെ നിങ്ങള്‍ക്ക് വിജയം ലഭിക്കും. എന്നായിരുന്നു അന്ന് രണ്‍ബീര്‍ പറഞ്ഞ് തന്നതെന്നും ആലിയ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button