
മലയാള സിനിമയിൽ മമ്മൂട്ടിയും മോഹന്‍ലാലും പോലെയാണ് തമിഴിൽ വിജയ്യും അജിത്തും. അതുകൊണ്ട് തന്നെ ഇരുവരുടെ കൂടെ അഭിനയിച്ച അനുഭവങ്ങൾ പറയുമ്പോൾ സഹതാരങ്ങള്‍ വളരെയേറെ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യൻ താര സുന്ദരി തമന്ന ഇരുവരെയും കുറിച്ച് പറയുകയാണ്. ഉള്ളത് ഉള്ളതുപോലെ തന്നെ പറയുന്ന പ്രകൃതക്കാരിയാണ് തമന്ന. അതുകൊണ്ട് തന്നെ അജിത്തിനെ കുറിച്ചും വിജയ്യെ കുറിച്ചും തനിക്കറിയാവുന്ന കാര്യം യാതൊരു മടിയും കൂടാതെ തമന്ന പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് താരം ഈ കാര്യങ്ങൾ പറഞ്ഞത്.
വീരം എന്ന ചിത്രത്തില്‍ അജിത്തിനൊപ്പം തമന്ന അഭിനയിച്ചിരുന്നു. ചിത്രത്തിലെ അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താരം വാചാലയായി. ഇത്രയും വിനയ കുലീനനായ ഒരു സൂപ്പര്‍താരത്തെ താന്‍ കണ്ടിട്ടില്ല എന്നാണ് തമന്ന പറയുന്നത്. ഒരു സ്റ്റാര്‍ എന്നതിനപ്പുറം നല്ലൊരു വ്യക്തിത്വത്തിനുടമയാണദ്ദേഹം. ഇത്രയും താഴ്മയുള്ള ഒരു താരത്തെ ഞാനെവിടെയും കണ്ടിട്ടില്ല. നടന് എന്നതിനെക്കാള്‍ അജിത്തൊരു നല്ല പാചകക്കാരനാണെന്നും തമന്ന പറഞ്ഞു.
എന്നാൽ സുറ എന്ന ചിത്രത്തില്‍ വിജയ് ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് തമന്നയ്ക്ക് കൂടുതലൊന്നും പറയാനില്ല എന്നാണ് പറയുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ വിജയ്യെ തനിക്കറിയില്ല എന്നായിരുന്നു തമന്നയുടെ പ്രതികരണം. അജിത്തിനെ പൊക്കിയും വിജയ്യെ താഴ്ത്തിയും പറഞ്ഞു എന്ന കാര്യത്തില്‍ ട്വിറ്ററില്‍ തമന്നയ്ക്കെതിരെ ട്രോളുകള്‍ തുടങ്ങിരിക്കുകയാണ്. വിജയ് ഫാന്‍സാണ് തമന്നക്കെതിരെ ട്രോളുകളുമായി എത്തിരിക്കുന്നത്.
Post Your Comments