
പരാജയങ്ങളില്‍ നിന്ന് വിജയത്തിലേക്ക് കുതിച്ച നടിയാണ് നയന്‍താര. പിന്നീട് സൗത്ത് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ലേഡി സ്റ്റാർ എന്ന പദവിയും താരം നേടിയെടുത്തിരുന്നു. ആലോചിച്ച് ഉറപ്പിച്ച ശേഷമാണ് നയന്‍ താര ഓരോ തീരുമാനവും എടുക്കുന്നത്. താരത്തെ കുറിച്ച് നിരവധി ഗോസിപ്പ് വാർത്തകൾ വന്നുതുടങ്ങിയതോടെ നയൻ താര അഭിമുഖങ്ങള്‍ ഒഴിവാക്കിയിരുന്നു. അപൂര്‍വ്വമായിട്ടാണ് താരം അഭിമുഖങ്ങള്‍ നൽകുന്നത്. ഒപ്പം സിനിമയുടെ പ്രമോഷനില്‍ നിന്നും നയൻ താര വിട്ടുനില്‍ക്കാറുണ്ട്. സിനിമ കരാറ് ചെയ്യുമ്പോള്‍ തന്നെ പ്രമോഷന് പങ്കെടുക്കില്ല എന്ന നിബന്ധന നയന്‍താര വയ്ക്കാറുണ്ട്.
എന്നാല്‍ തന്റയെ ആ നിര്‍ബന്ധം ഇപ്പോള്‍ വിനയായി എന്നാണ് ടോളിവുഡിൽ നിന്ന് കേൾക്കുന്നത്. താരം ഏറ്റവുമൊടുവില്‍ അഭിനയിച്ച സേ റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ പ്രമോഷന് പങ്കെടുക്കാത്തതില്‍ നിര്‍മാതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് വാര്‍ത്തകള്‍.
പ്രമോഷന് പങ്കെടുക്കുന്നില്ല എന്നത് മാത്രമല്ല, ഗ്ലാമറസ് വേഷം ധരിക്കാനും ഇപ്പോള്‍ നയന്‍ വിസമ്മതിക്കുന്നു. ഇതൊക്കെ സിനിമയുടെ മാര്‍ക്കറ്റിങിനെ സഹായിക്കുന്ന ഘടകങ്ങളാണെന്നാണ് നിര്‍മാതാവിന്റെ പക്ഷം. അതേ സമയം തമന്ന ഭട്ടിയ ഇക്കാര്യത്തിലെല്ലാം വളരെ അധികം നീതി പുലര്‍ത്തുന്നു. ബാഹുബലി ചിത്രങ്ങളിലൂടെ താരമൂല്യം വര്‍ധിച്ച തമന്ന, ഒരു സിനിമയുടെ ആദ്യാവസാനം വരെ കൂടെ നില്‍ക്കാറുണ്ട്. തമന്നയ്ക്കൊപ്പം ഒരു സിനിമ ചെയ്യുന്നതും വളരെ സുഖകരമാണെന്ന് നിര്‍മ്മാതാവ് പറയുന്നു.
Post Your Comments