CinemaGeneralLatest NewsMollywoodNEWS

പെണ്‍കുട്ടികള്‍ ലാലിനെ തന്നെ നോക്കി നിന്നു, അന്ന് രാജാവിന്‍റെ മകനില്‍ അഭിനയിച്ച് കത്തി നില്‍ക്കുന്ന സമയം!

ഗൂര്‍ഖയുടെ അഭ്യാസമുറ കണ്ടു കോളനിക്കാര്‍ അമ്പരന്നു നില്‍ക്കുന്നതാണ് ഷോട്ട്

മോഹന്‍ലാല്‍ എന്ന നടന്റെ മുഖത്ത് എപ്പോഴും ഒരു ചമ്മല്‍ പ്രകടമായി കാണാമെന്നു സംവിധായകന്‍ സത്യന്‍ അന്തിക്കാട്, സിനിമയിലായാലും, മോഹന്‍ലാലിന്‍റെ വ്യക്തി ജീവിതത്തിലായാലും അങ്ങനെയൊരു ചമ്മല്‍ ഭാവം മോഹന്‍ലാലിനുണ്ടെന്നു തുറന്നു പറയുകയാണ് സത്യന്‍ അന്തിക്കാട്. തന്റെ ഒരു സിനിമയിലെ ചിത്രീകരണ നിമിഷത്തെക്കുറിച്ച് പങ്കുവെച്ചുകൊണ്ടായിരുന്നു സത്യന്‍ അന്തിക്കാടിന്റെ കമന്റ്.

‘ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്’ എന്ന സിനിമ ചിത്രീകരിക്കുമ്പോള്‍ മോഹന്‍ലാല്‍ ഒരു സീനില്‍ ഗൂര്‍ഖയുടെ വേഷമൊക്കെ ഇട്ടുവന്നു കോളനിക്കാരെ ഞെട്ടിക്കണം, ഗൂര്‍ഖയുടെ അഭ്യാസമുറ കണ്ടു കോളനിക്കാര്‍ അമ്പരന്നു നില്‍ക്കുന്നതാണ് ഷോട്ട്, ഷൂട്ടിംഗ് കാണാന്‍ നിരവധിപേരുണ്ടായിരുന്നു. ആ കൂട്ടത്തില്‍ കുറച്ചു കോളേജ് പെണ്‍കുട്ടികള്‍ വന്നിരുന്നു. പെണ്‍കുട്ടികള്‍ ലാലിനെ തന്നെ നോക്കി നിന്നു. ഷോട്ട് എടുക്കും മുന്‍പ് മോഹന്‍ലാല്‍ എന്റെ അടുത്തുവന്നു പറഞ്ഞു. ‘ഇത് ഇപ്പോള്‍ എടുക്കണോ?’ മോഹന്‍ലാലിന്‍റെ മുഖത്തെ ചമ്മല്‍ ആ സമയം എനിക്ക് വ്യക്തമായിരുന്നു. ലാല്‍ അന്ന് ‘രാജാവിന്റെ മകന്‍’ പോലെയുള്ള സിനിമകളില്‍ അഭിനയിച്ച് കത്തി നില്‍ക്കുന്ന സമയമായിരുന്നു, ‘അതിനെന്താ പ്രശ്നം ധൈര്യമായി ചെയ്തോളൂ’, എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ സ്റ്റാര്‍ട്ട് പറഞ്ഞതും മോഹന്‍ലാല്‍ ഗൂര്‍ഖയുടെ വേഷത്തില്‍ തകര്‍ത്തഭിനയിച്ചു’.അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യന്‍ അന്തിക്കാടിന്റെ തുറന്നു പറച്ചില്‍.

shortlink

Related Articles

Post Your Comments


Back to top button