തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ’96’. വിജയ് സേതുപതിയും ത്രിഷയും ചേർന്നാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേംകുമാര്‍ സംവിധനം ചെയ്ത ഈ ചിത്രം അദ്ദേഹം തന്നെ ഇപ്പോൾ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. സിനിമയുടെ കന്നഡ പതിപ്പ് നേരത്തെ പുറത്തിറങ്ങിരുന്നു.
ഇപ്പോഴിതാ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്ന വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സാമന്ത. ട്വിറ്ററിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. തന്നെ സംബന്ധിച്ചിടത്തോളം ഏറെ സ്പെഷലായ ചിത്രമാണ് ഇതെന്നും താരം കുറിക്കുന്നു.
ജാനുവെന്ന കഥാപാത്രം വലിയൊരു വെല്ലുവിളിയായിരുന്നു, വിജയ് സേതുപതിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷര്‍വാനന്ദാണ്. കെനിയ , മാലിദ്വീപ്, ഹൈദരാബാദ്, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. തമിഴ് പതിപ്പിന് ഗാനമൊരുക്കിയ ഗോവിന്ദ് വസന്ത തന്നെയാണ് തെലുങ്ക് പതിപ്പിലും എത്തുന്നത്. സാമന്ത ട്വിറ്റ് ചെയ്തു.
Post Your Comments