CinemaGeneralLatest NewsMollywoodNEWS

മലമ്പുഴ ശില്പത്തിന്റെ 50-ാം വാര്‍ഷികം ; യക്ഷിയുടെ ചുവട്ടില്‍ യക്ഷിയായി റിമ കല്ലിങ്കല്‍

സ്ത്രീയുടെ ശരീരത്തിന്റയെ പ്രാധാന്യം എടുത്തുകാട്ടുന്ന ശില്പമാണ് യക്ഷി എന്ന് മാമാങ്കം പറയുന്നു

മലമ്പുഴയിലെ യക്ഷിയെ അനുകരിച്ച് നടി റിമ കലിങ്കൽ. മലമ്പുഴ ഉദ്യാനത്തിലുള്ള കനായി കുഞ്ഞിരാമന്റയെ വിഖ്യാത ശില്പത്തിന്റയെ ഇരുപ്പ് മാതൃകയിൽ ശില്പത്തിന് ചുവടെ റിമ ഇരിക്കുന്നതാണ് ചിത്രം. ശില്പത്തിന്റെ 50-ാം വാര്‍ഷികത്തില്‍ റിമയുടെ ഉടമസ്ഥയിലുള്ള മാമാങ്കം ഡാന്‍സ് സ്‌കൂളാണ് ചിത്രം  തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

സ്ത്രീയുടെ ശരീരത്തിന്റയെ പ്രാധാന്യം എടുത്തുകാട്ടുന്ന ശില്പമാണ് യക്ഷി എന്ന് മാമാങ്കം പറയുന്നു. സ്ത്രീകള്‍ എല്ലാ കാലത്തും ചിത്രരചനകള്‍ക്കും ശില്പനിര്‍മ്മിതികള്‍ക്കും കവിതയ്ക്കും എല്ലാം പ്രേരണയായിട്ടുണ്ട്. എന്നാല്‍ പലപ്പോളും തെറ്റായാണ് സ്ത്രീകളുടെ പ്രതിനിധാനം സംഭവിച്ചത്. അത് പലപ്പോളും സ്റ്റീരിയോടൈപ്പുകളായി. ഇവിടെ ഞങ്ങള്‍ ശ്രമിക്കുന്നത് സ്വന്തം ശരീരങ്ങളിലൂടെ സ്വയം അനുഭവിക്കാനാണ്. എല്ലാ സ്റ്റീരിയോ ടൈപ്പുകളും ഒഴിവാക്കിക്കൊണ്ട്. വളര്‍ന്നുവരുന്ന സമയത്ത് നിങ്ങളില്‍ എത്ര പേര്‍ ‘നേരെ ഇരിക്കാ’നുള്ള നിര്‍ദ്ദേശങ്ങള്‍ കേട്ടിട്ടുണ്ട്? – മാമാങ്കം ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button